" കണ്ണാടി "യിലെ വീഡിയോ ഗാനം റിലീസ് ചെയ്തു.


സിദ്ധിഖ്,രാഹുൽ മാധവ്,രചന നാരായണൻ കുട്ടി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഏ ജി രാജന്‍ സംവിധാനം ചെയ്യുന്ന"കണ്ണാടി "എന്ന ചിത്രത്തിലെ  വീഡിയോ ഗാനം റിലീസായി.

മുരുകൻ കാട്ടാക്കട എഴുതി സതീഷ് വിനോദ് സംഗീതം പകർന്ന് ശാന്താ ബാബു,വി ടി മുരളി എന്നിവർ ആലപിച്ച " നന്ദികേശൻ കുലത്തിൽ...." എന്ന് ഗാനമാണ് റിലീസായത്.
ജനുവരി 21-ന് "കണ്ണാടി" പ്രദർശനത്തിനെത്തുന്നു.സുധീർ കരമന, വിജയരാഘവൻ,
റോഷൻ ബഷീർ,ഷാജു ശ്രീധർ, മാമുക്കോയ, പേങ്ങൽ ഹാരീഷ്,ബാലൻപാറയ്ക്കൽ,
മനു പിള്ള,കനവ്സുരേഷ്,
മാർഗ്രറ്റ് ആന്റെണി, അമൃത മേനോൻ,സരയൂ മോഹൻ,
ആനന്ദ ജ്യോതി, അംബിക
മോഹൻ,എസ് ആർ ദീപിക,കോഴിക്കോട് ശാരദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 

നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിർമ്മിക്കുന്ന കണ്ണാടി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
 ഉത്പല്‍ വി നായനാർ നിര്‍വ്വഹിക്കുന്നു.
 കഥ തിരക്കഥ സംഭാഷണം മുഹമ്മദ് കുട്ടി എഴുതുന്നു.
ശ്രീകുമാരൻ തമ്പി,പി കെ ഗോപി,മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് സതീഷ് വിനോദ് സംഗീതം പകരുന്നു.ജയചന്ദ്രൻ, സിത്താര,വി ടി മുരളി, ശാന്താ ബാബു,അനുനന്ദ എന്നിവർക്കൊപ്പം പ്രശസ്ത നടൻ സിദ്ദിഖും ഈ ചിത്രത്തിൽ ഒരു ഗാനമാലപിക്കുന്നു.
പ്രൊഡകഷന്‍ കൺട്രോളർ-സക്കീർ ഹുസൈൻ,കല-സൂര്യചന്ദ്രൻ,മേക്കപ്പ്-സന്തോഷ് വെൺപകൽ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-കാഞ്ചൻ മുള്ളൂർക്കര,ചീഫ് അസോസിയേറ്റ് ഡയറക്റടർ-കമൽ കുപ്ലേരി, അസിസ്റ്റന്റ് ഡയറക്ടർ-ഫെബിൻ, മാർട്ടിൻ ബെയ്സൽ,വിഷ്ണു ചന്ദ്രൻ,
 പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജയരാജ് വെട്ടം,പ്രൊഡക്ഷൻ മാനേജർ- ജോബി ആന്റണി,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.