" അപ്പൻ " ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി.

കുടുംബബന്ധങ്ങളുടെ കാണാപ്പുറങ്ങളും വന്യതയും പ്രമേയമാക്കി സണ്ണി വെയ്ന്റെ ഫാമിലി ത്രില്ലർ ചിത്രം 'അപ്പൻ' വരുന്നു; ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി.

ഫാമിലി ഡ്രാമ, ഡാർക് ഹ്യൂമർ, ആക്ഷേപ ഹാസ്യം, ത്രില്ലർ എന്നിങ്ങനെ 4 വ്യത്യസ്ത തരം ജോണറുകൾ ഒരേ സമയം കൈകാര്യം ചെയ്യുന്ന, മജു സംവിധാനം ചെയ്ത് സണ്ണി വെയ്ൻ-അലൻസിയർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അപ്പൻ' സിനിമയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി.

വാർദ്ധക്യവും അരക്ക് കീഴെ തളർച്ചയും ബാധിച്ച്, എന്നെന്നേക്കുമായി കട്ടിലിൽ ജീവിതം തള്ളി നീക്കുന്ന ഒരു വൃദ്ധനായ അപ്പന്റെയും അദ്ദേഹത്തിന്റെ മരണവും സ്വത്തുക്കളും ആഗ്രഹിച്ച് ജീവിക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും ജീവിതം ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് 'അപ്പൻ'. എന്നാൽ ഇത്തരം സിനിമകളിൽ പൊതുവെ കാണുന്ന ഒരു ശൈലിയെ ഉടച്ച് വാർത്ത് കൊണ്ട് ചിത്രത്തിലെ ഏറ്റവും നെഗറ്റീവ് ഷേഡ്‌ ഉള്ള, കുടുംബത്തിന് അങ്ങേയറ്റം ശല്യമായ ഒരു അപ്പന്റെ വേഷമാണ് ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രം തന്നെ ചെയ്യുന്ന അലൻസിയറൂടേത്.

സണ്ണി വെയ്നും ഗ്രെയ്‌സ് ആന്റണിയും മക്കളുടെ വേഷവും, അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും ചെയ്യുന്ന ചിത്രത്തിൽ പോളി വത്സൻ അലൻസിയറുടെ ഭാര്യയുടെ വേഷം ചെയ്യുന്നു. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമാണ് പുലർത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മലയോര കർഷകരുടെ പശ്ചാത്തലത്തിൽ ആണ്.

തൊടുപുഴയുടെ ഗ്രാമീണഭംഗിയിൽ ചിത്രീകരിച്ച 'അപ്പനി'ൽ രാധിക രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്‌. 2 സംസ്ഥാന അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ച പ്രജേഷ് സെന്നിന്റെ 'വെള്ളം' സിനിമക്ക് ശേഷം രഞ്ജിത് മണബ്രക്കാട്ട് നിർമാണം വഹിക്കുന്ന ചിത്രത്തിൽ ജോസ്‌കുട്ടി മഠത്തിൽ സഹനിർമാതാവ് ആകുന്നു. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെയും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നു. 'അപ്പൻ' സിനിമയുടെ ഔദ്യോഗിക ട്രെയ്‌ലർ യൂട്യൂബിൽ 2021 ഡിസംബർ 17ന് സൈന മൂവീസിന്റെ ചാനലിലൂടെ പുറത്തിറക്കിയിരുന്നു. ഇതിനോടകം 11 ലക്ഷത്തിലധികം കാഴ്ചക്കാരാർ ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിൽ കണ്ടുകഴിഞ്ഞു.

സംവിധായകൻ മജുവും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. പപ്പു ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിനായി അൻവർ അലി ഒരുക്കിയ വരികൾക്ക് ഡോൺ വിൻസെന്റ്സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം: കൃപേഷ് അയ്യപ്പൻകുട്ടി, ചമയം: റോണക്‌സ് സേവിയർ. ടൈറ്റിൽ: ഷിന്റോ, ഡിസൈൻസ്; മുവീ റിപ്പബ്ലിക്‌, പി ആർ ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: എം ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.