ഇന്ദ്രൻസിൻ്റെ " നൊണ " സുൽത്താൻ ബത്തേരിയിൽ തുടങ്ങി.

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന " നൊണ "  എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു.

വയനാട്ടിലെ നിരവധി ലൊക്കേഷനുകളിലൂടെ ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം പ്രശസ്ത നാടക സംവിധായകനും പുരസ്ക്കാര ജേതാവുമായ രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്.

മിസ്റ്റിക്കൽ റോസ് ഇൻ്റെർനാഷണലിൻ്റെ ബാനറിൽ ജേക്കബ് ഉതുപ്പാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വയനാട് സബ്ബ് രജിസ്ട്രർ കെ.രാജേഷ് സിച്ചോൺ കർമ്മം നിർവ്വഹിച്ചു തോടെ
യാണ് തുടക്കമിട്ടത്.
മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസ്മാനേജിംഗ് പാർട്ട്ണർ സച്ചിൻ ജേക്കബ്ബാണ് ഫസ്റ്റ് ക്ലാപ്പു നൽകിയത്.
കൽപ്പറ്റ സ്പെഷ്യൽ ബ്രാഞ്ച് എസ്..ഐ.വിനോദ് ചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.

ഇന്ദ്രൻസിനു പുറമേ ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ, തുടങ്ങിയ പ്രമുഖ താരങ്ങളും നാടകരംഗത്തെ നിരവധി പ്രമുഖരുംഅണിനിരക്കുന്നതാണ് ഈ ചിത്രം.രണ്ടു പേരുടെ സൗഹൃദത്തിലൂടെ വികസിക്കുന്ന ഈ ചിത്രം  ബന്ധങ്ങളുടെ ഒരു നേർരേഖ വരച്ചുകാട്ടുകയാണ് സംവിധായകൻ രാജേഷ് ഇരുളം ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.
ശക്തമായ ഒരു പ്രമേയം വയനാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

നിരവധി തവണ മികച്ച നാടകകൃത്തിനുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരം നേടിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കൊത്ത്, അപ്പോത്തിക്കരി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയാണ് ഹേമന്ത് കുമാർ.
ഗാനങ്ങൾ - സിബി അമ്പലപ്പുറം.സംഗീതം - റെജി ഗോപിനാഥ്.പശ്ചാത്തല സംഗീതം - അനിൽ മാള .
പോൾ ബത്തേരിയാണ് ഛായാഗ്രാഹകൻ
കലാസംവിധാനം -സുരേഷ് പുൽപ്പള്ളി. സുനിൽ മേച്ചന .
മേക്കപ്പ്. ജിയോ കൊടുങ്ങല്ലൂർ.കോസ്റ്റും - ഡിസൈൻ.ജിജോ കൊടുങ്ങല്ലൂർ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ .എം.രമേഷ് കുമാർ.
പ്രൊഡക്ഷൻ കൺട്രോളർ.സന്തോഷ് കുട്ടീസ്.

വാഴൂർ ജോസ്.

No comments:

Powered by Blogger.