മാധുരി ബ്രഗാർസ as കാത്ത in പത്തൊൻപതാം നൂറ്റാണ്ട് .

മാധുരി ബ്രഗാർസ അഭിനയിക്കുന്ന കാത്ത എന്ന കഥാപാത്രത്തെ ആണ് "പത്തൊൻപതാം നൂറ്റാണ്ട്"  ഇരുപത്തി മുന്നാമത്തെ character poster ആയി പരിചയപ്പെടുത്തുന്നത്..  ആ കാലഘട്ടത്തിൽ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കര വീരൻ  കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത..

ഒന്നിലധികം കാമുകിമാരുണ്ടായിരുന്ന കൊച്ചുണ്ണി ഒടുവിൽ പിടിക്കപ്പെടുന്നത്  അതിലൊരുത്തി ഒറ്റു കൊടുത്തതുകൊണ്ടാണന്ന് ചില ചരിത്രകാരന്മാർ പറയുന്നു.. പക്ഷേ "പത്തൊൻപതാം നൂറ്റാണ്ട്"ലെ "കാത്ത" സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു.. കായംകുളം കൊച്ചുണ്ണി കൈക്കലാക്കുന്ന മോഷണമുതലിനപ്പുറം
കാത്തക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ടായിരുന്നു...

സിജുവിൽസൺ, ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനും പോരാളിയും ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദാണ് കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നത്..  ഇവരെ കൂടാതെ അനൂപ് മേനോൻ സുരേഷ് കൃഷ്ണ, സുധീർ കരമന തുടങ്ങി ഒട്ടനവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നു... ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസം തീയറ്ററുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്..

അതിനു മുൻപായി ഏതാണ്ട് അൻപതോളം character poster പ്രേക്ഷകരെ പരിചയപ്പെടാനായി എത്തും..

No comments:

Powered by Blogger.