ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറായി വർക്ക് ചെയ്യുന്ന നൂറാമത് ചിത്രം " ആകാശത്തിന് താഴെ " തൃശൂരിൽ ചിത്രീകരണം തുടങ്ങി.

ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറായി വർക്ക് ചെയ്യുന്ന നൂറാമത്തെ ചിത്രമായ
" ആകാശത്തിന് താഴെ " തൃശൂരിൽ ഇന്ന് തുടങ്ങി. അദ്ദേഹത്തോടൊപ്പം  പ്രവർത്തിക്കുന്ന
മുപ്പത്തിയഞ്ചാമത്തെ
പുതുമുഖ സംവിധായകനാണ് ലിജീഷ് .

ഇന്ന് കാലത്ത് 
വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി
സ്വിച്ച് ഓൺ കർമ്മവും,
സംവിധായകൻ പ്രിയനന്ദനൻ
ആദ്യ ക്ലാപ്പും നിർവ്വഹിച്ച്
ചിത്രീകരണത്തിന് തുടക്കം കുറിച്ചു.

കലാഭവൻ പ്രജോദ് , തിരു ,
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 
സിജി പ്രദീപ് , കണ്ണൂർ വാസൂട്ടി,പളനി സ്വാമി,മീനാക്ഷി മഹേഷ് , രമാദേവി,എം ജി വിജയ് , മായ സുരേഷ്,
അരുൺ ജി, വിജോ അമരാവതി,ടിക്ക്ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ 
തുടങ്ങിയവരാണ്  അഭിനേതാക്കൾ.

ദേശീയ അവാർഡ് നേടിയ 
'പുലിജന്മം'എന്ന ചിത്രത്തിനു ശേഷം അമ്മ ഫിലിംസിന്റെ ബാനറിൽ എം ജി വിജയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാൻ പി റഹ്മാൻ നിർവ്വഹിക്കുന്നു.
പ്രദീപ് മണ്ടൂർ കഥ ,തിരക്കഥ,
സംഭാഷണം എന്നിവയും ,
ലിജിസോന വർഗ്ഗീസ് ഗാനരചനയും  ബിജിബാൽ സംഗീതവും നിർവ്വഹിക്കുന്നു. 

എഡിറ്റിങ്- സന്ദീപ് നന്ദകുമാർ.
കല-ഇന്ദുലാൽ കാവീട്,
മേക്കപ്പ്പ്രദീപ്ഗോപാലകൃഷ്ണൻ,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ,സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര,ഡിസൈൻ-അധിൻ ഒള്ളൂർ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,
അസ്സോസിയേറ്റ് ഡയറക്ടർ-ഹരി വിസ്മയം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്.പി.ആർ.ഒ - എ.എസ്.ദിനേശ്.

No comments:

Powered by Blogger.