ചിയാൻ വിക്രമിൻ്റെ " മഹാൻ " ഫെബ്രുവരി പത്തിന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും.

ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് " മഹാൻ " .
വിക്രമിനൊപ്പം മകൻ ധ്രുവ് വിക്രമും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ്.

വിക്രം, ധ്രുവ് വിക്രം, കാർത്തിക് സുബ്ബരാജ് എന്നിവർ ഓഫീഷ്യലായി ആമസോൺ  പ്രൈം റിലീസ് ഫെബ്രുവരി  പത്തിന് ഈ ചിത്രം  റിലീസ് ചെയ്യുമെന്ന് അറിയിച്ചു കഴിഞ്ഞു. 

അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

വാണി ഭോജൻ ,ബോബി സിംഹ, സിമ്രാൻ ,സാനന്ത് ,ദീപക് പരമേശ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രേയസ് ക്യഷ്ണ  ഛായാഗ്രഹണവും ,വിവേക് ഹർഷൻ എഡിറ്റിംഗും, സന്തോഷ് നാരായണൻ സംഗീതവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ . 
cpK desK.No comments:

Powered by Blogger.