സുരാജ് വെഞ്ഞാറംമൂട് സർക്കിൾ ഇൻസ്പെക്ടറാകുന്ന പുതിയ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് അരൂർ സർക്കിൾ ഇൻസ്പെക്ടർ പി.എസ്. സുബ്രമണ്യൻ .


സുരാജ് വെഞ്ഞാറംമൂട് സർക്കിൾഇൻസ്പെക്ടറാകുന്ന പുതിയ ചിത്രത്തിൻ്റെ  രചന നിർവ്വഹിക്കുന്നത് അരൂർ സർക്കിൾ ഇൻസ്പെക്ടർ പി.എസ്. സുബ്രമണ്യൻ.
അദ്ദേഹം ആദ്യമായാണ്  ഒരു സിനിമയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഈ കുറ്റാന്വേഷണ കഥയിൽ  സർക്കിൾ ഇൻസ്പെക്ടർ വേഷം സുരാജ് വെഞ്ഞാറമ്മൂടാണ് അവതരിപ്പിക്കുന്നത്.

സൂരാജ് വെഞ്ഞാറംമൂടിനെ കേന്ദ്ര കഥാപാത്രമാക്കി 
ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് രാവിലെ  എറണാകുളത്ത് ആരംഭിച്ചു.

ദീപക് പറമ്പോൾ, സുദേവ് നായർ,സുധീഷ്,അലൻസിയാർ,പത്മരാജ് രതീഷ്,ജാഫർ ഇടുക്കി,ചെമ്പിൽഅശോകൻ,ശ്രുതി ജയൻ,വിനയപ്രസാദ്,
ആശാ അരവിന്ദ്,രശ്മി ബോബൻ,അഭിജശിവകല,
ശ്രീജ,മീര.നായർ,
മഞ്ജുപത്രോസ്, രമാദേവി കോഴിക്കോട്,ഗംഗാ നായർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ  എ ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു.സംഗീതം
ഗോപി സുന്ദർ, എഡിറ്റർ ടോബി ജോൺ,കലഅപ്പുണ്ണി സാജൻ, മേക്കപ്പ്ജിത്തു, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, ഡിസൈൻ-ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-ബേബി പണിക്കർ, ആക്ഷൻ-മാഫിയ ശശി, ഓഡിയോഗ്രഫി-എം ആർ രാജാകൃഷ്ണൻ, 
സൗണ്ട്ഡിസൈൻവിക്കി,
കിഷൻ,പി.ആർ.ഒ: ശബരി.

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.