Since 2016

പ്രേംനസീർ വിടവാങ്ങിയിട്ട് ജനുവരി 16ന് 33 വർഷം പിന്നിടുന്നു: " നിത്യഹരിതം ഈ ഓർമ്മകൾ " .

മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകൻ എന്ന് വിളിക്കപ്പെടുന്ന നടനാണ് പ്രേംനസീർ.ജനുവരി 16ന്  അദ്ദേഹം വിടവാങ്ങിയിട്ട് 33  വർഷം പിന്നിടുന്നു. 

ചിറഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരമായിരുന്നു പ്രേംനസീർ. ചിറയിൻകീഴിൽ അക്കോട്  ഷാഹുൽ ഹമീദിന്റെയും , അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ പതിനാറിന് ജനിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ , ആലപ്പുഴ എസ്.ഡി. കോളേജ്‌ ,ചങ്ങാനശ്ശേരി എസ്.ബി കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

പ്രേംനസീറിന്റെ രണ്ടാമത്തെ ചിത്രമായ " വിശപ്പിന്റെ വിളി'' യുടെ ചിത്രീകരണത്തിനിടെ തിക്കുറിശ്ശി സുകുമാരൻ നായരാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്യതത്.1989 ജനുവരി പതിനാറിന് ആറുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. 

1952-ൽ " മരുമകൾ " എന്ന ചിത്രത്തിലുടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.
672 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 56 തമിഴ് ചിത്രങ്ങളും, 32 കന്നഡ ചിത്രങ്ങളും ,21 തെലുങ്ക് ചിത്രങ്ങളും ഉൾപ്പെടും .അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയജോഡികളായി അഭിനയിച്ചു. 1978- ൽ 41 ചിത്രങ്ങളും ,1979-ൽ 39 ചിത്രങ്ങളും പുറത്തിറങ്ങി. 93 നായികമാരുമായി അദ്ദേഹം അഭിനയിച്ചു.  ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റിക്കാർഡ് അദ്ദേഹത്തിനാണ്. 1980-ൽ പുറത്തിറങ്ങിയ " കരിപുരണ്ട ജീവിതങ്ങൾ'' ആയിരുന്നു ആഞ്ഞുറാമത് ചിത്രം. 

ഇന്ത്യൻ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ " പത്മഭൂഷൺ " പുരസ്കാരം 1983-ൽ അദ്ദേഹത്തിന് നൽകി.        പ്രേംനസീർ - കെ.ജെ. യേശുദാസ് ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാ ചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. 1990-ൽ പുറത്തിറങ്ങിയ " കടത്തനാടൻ അമ്പാടി "യാണ് അവസാന ചിത്രം. 1951-ൽ അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ  " ത്യാഗ സീമ " റിലിസ് ചെയ്തിട്ടില്ല. 

മരുമക്കൾ, വിശപ്പിന്റെ വിളി , അച്ഛൻ,  പൊൻകതിർ , മനസാക്ഷി, കിടപ്പാടം , ബാല്യസഖി, അവൻ വരുന്നു, അവകാശി, സി.ഐ.ഡി, അനിയത്തി, മന്ത്രവാദി, അവർ ഉണരുന്നു , ആത്മാർപ്പണം, പാടാത്ത പൈങ്കിളി, ജയിൽ പുള്ളി, ദേവസുന്ദരി, മറിയക്കുട്ടി, ലില്ലി, ചതുരംഗം , സഹോദരി, തിലകം, സീത ,ഉണ്ണിയാർച്ച, കൃഷ്ണകുചേല , ഞ്ജാന സുന്ദരി, ശ്രീരാമ പട്ടാഭിഷേകം, ലൈ മജ്നു , കാൽപ്പാടുകൾ , സ്നാപക യോഹന്നാൻ, സത്യഭാമ, നിണമണിഞ്ഞ കാൽപ്പാടുകൾ, കലയും കാമിനിയും , കാട്ടുമൈന, ചിലമ്പൊലി, സ്കൂൾ മാസ്റ്റർ, പഴശിരാജ , ഒരാൾ കൂടി കള്ളനായി ,കുട്ടി കുപ്പായം, കുടുംബിനി, കറുത്ത കൈ, ദേവാലയം ,ഭാർഗ്ഗവി നിലയം, ആയിഷ , അൾത്താര , തങ്കക്കുടം , ശകുന്തള , റോസി, രാജമല്ലി ,പോർട്ടർ കുഞ്ഞാലി , ഓടയിൽ നിന്ന്, മുതലാളി ,  മുറപെണ്ണ്, മായാവി , കുപ്പിവള , കൊച്ചുമോൻ ,കാവ്യമേള , കാത്തിരുന്ന നിക്കാഹ്, കളിയോടം , ജിവിതയാത്ര , ഇണപ്രാവുകൾ , ദേവത, ചേട്ടത്തി, ഭൂമിയിലെ മാലാഖ, തിലോത്തമ , സ്ഥാനാർത്ഥി സാറാമ്മ , സ്റ്റേഷൻ മാസ്റ്റർ,  പ്രിയതമ , പൂച്ചക്കണ്ണി , പിഞ്ചുഹൃദയം , പെൺ മക്കൾ, കുഞ്ഞാലി മരയ്ക്കാർ  , കൂട്ടുകാർ എന്നി ചിത്രങ്ങൾ ആദ്യകാല സിനിമകളിൽപ്പെടും.

ഇരുട്ടിന്റെ അത്മാവ് , നഗരമേ നന്ദി, കോട്ടയം കൊലക്കേസ്, അശ്വമേധം, മുറപെണ്ണ്, അഴകുള്ള സെലീന ,  വിദ്യാർത്ഥി, തുലാഭാരം, പുന്നപ്ര വയലാർ ,സൂസി ,നദി, കടൽപ്പാലം, കള്ളിചെല്ലമ്മ , ത്രിവേണി, ലോട്ടറി ടിക്കറ്റ്, സി.ഐ. ഡി. നസീർ, മിസ്സ് മേരി, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, രാജഹംസം, നെല്ല്, അയലത്തെ സുന്ദരി, അരക്കള്ളൻ മുക്കാൽ കള്ളൻ, മാനിഷാദ ,ബാബുമോൻ , ആലിബാബയും 41 കള്ളൻമാരും, തുലാവർഷം ,
പിക് പോക്കറ്റ്, കായംകുളം കൊച്ചുണ്ണിയുടെ മകൻ, ആയിരം ജന്മങ്ങൾ , സുജാത , തോൽക്കാൻഎനിക്കു മനസ്സില്ല, സഖാക്കളെ മുന്നോട്ട്, മിനിമോൾ, കണ്ണപ്പനുണ്ണി, അപരാധി , അച്ചാരം അമ്മിണി ഓശാരം ഓമന, തച്ചോളി അമ്പു, ലിസ , കടത്തനാട്ടു മാക്കം, ജയിക്കാനായി ജനിച്ചവൻ , ഈ ഗാനം മറക്കുമോ, വെള്ളായണി പരമു , സർപ്പം, മാമാങ്കം, ഇരുമ്പഴികൾ , പാലാട്ടു കുഞ്ഞിക്കണ്ണൻ ,നായാട്ട്, ലാവ , കരിപുരണ്ട ജീവിതങ്ങൾ, ഇത്തിക്കരപ്പക്കി , ചന്ദ്രഹാസം, ലൗ ഇൻ സിംഗപ്പൂർ, വിട പറയും മുമ്പേ , തേനും വയമ്പും ,തടവറ, സംഘർഷം, സഞ്ചാരി രക്തം , കാഹളം, ഇതിഹാസം, അട്ടിമറി, അറിയപ്പെടാത്ത രഹസ്യം , അടിമചങ്ങല  , ശ്രീ അയ്യപ്പനും വാവരും , പോസ്റ്റ്മോർട്ടം , പടയോട്ടം , പാഞ്ചജന്യം , നാഗമത്തു തമ്പുരാട്ടി , ജംബുലിംഗം , ദ്രോഹി , ചമ്പൽക്കാട് , അങ്കച്ചമയം , ആരംഭം , ആക്രോശം , യുദ്ധം , പാസ്പോർട്ട്, മോർച്ചറി, മഹാബലി , കാര്യം നിസ്സാരം , ഭൂകമ്പം , ആട്ടക്കലാശം , ആധിപത്യം, പ്രേംനസീറിനെ കാൺന്മാനില്ല ,  വെള്ളം, കുരിശ്ശുയുദ്ധം, കൃഷ്ണ ഗുരുവായുരപ്പാ ,കടമറ്റത്തച്ചൻ , ശത്രു , മുഖ്യമന്ത്രി , മാന്യമഹാജനങ്ങളെ , അയൽവാസി ഒരു ദരിദ്രവാസി , ധ്വനി , ലാൽ അമേരിക്കയിൽ, കടത്തനാടൻ അമ്പാടി  എന്നീ ചിത്രങ്ങൾ പ്രേക്ഷക സമൂഹം ഏറ്റുവാങ്ങിയ ചിത്രങ്ങളാണ് .

ഹബീബ ബീവിയാണ് ഭാര്യ. മക്കൾ:  ലൈലാ , റസിയ ,നടൻ ഷാനവാസ് , റീത്ത. മരുമക്കൾ: റഷീദ്, ഹാഷിം , അയിഷാ ബീവി, ഡോ. ഷറഫുദ്ദീൻ. അന്തരിച്ച നടൻ പ്രേംനവാസ് സഹോദരനാണ്. 

അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു നിത്യഹരിത നായകൻ 
പ്രേംനസീറിന്റെ കഥാപാത്രങ്ങൾ.

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.