അഭിനയ മികവിൽ ദർശന രാജേന്ദ്രൻ .


ദർശന രാജേന്ദ്രൻ മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയമായ താരം . വിനീത് ശ്രീനിവാസൻ്റെ " ഹ്യദയം " സിനിമയിലെ ദർശനയെ  മനോഹരമായി അവതരിപ്പിച്ച്  പ്രേക്ഷക മനസിൽ ഒരിക്കൽ കൂടിഇടംനേടിയിരിക്കുകയാണ്. 

2014ൽ റിലീസ് ചെയ്ത ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന സിനിമയിലുടെ തുടക്കം. ഈ ചിത്രം സംവിധാനം ചെയ്തത് ചന്ദ്രഹാസൻ ആണ്. ഡോ. അന്നപോൾ എന്ന കഥാപാത്രത്തെയാണ് ദർശന അവതരിപ്പിച്ചത്. മൂന്നേ മൂന്ന് വാർത്തെ( തമിഴ്), മൂട് മുക്കാലോ ചെപ്പലാൻ്റേ ( തെലുങ്ക്) സിനിമയിലും അഭിനയിച്ചു.

സമർപ്പണം ,മായാനദി ,കൂടെ, വിജയ് സൂപ്പറും പൗർണ്ണമിയും, വൈറസ് , സി.യു.സൂൺ,
ആണും പെണ്ണും , ഇരുൾ, ഹൃദയം എന്നീ മലയാള ചിത്രങ്ങളിലും ,കാവൻ, ഇരുമ്പ്  തിരൈ ,ത്രീവ്രം തമിഴ് സിനിമകളിലും അഭിനയിച്ചു.
Ctri Alt Del എന്ന തമിഴ് വെമ്പ് സീരിസിലും ,Unpaused : Naya Safar എന്ന ഹിന്ദി വെമ്പ്  സീരിസിലും അഭിനയിച്ചു. 

അഭിനയം പോലെ ആലാപനത്തിൽ സജീവമാണ് ദർശന . വിനു കോളിച്ചാൽ സംവിധാനം ചെയ്യുന്ന " സർക്കാസ്   സർക്ക 2020 " എന്ന സിനിമയിൽ " കാട്ടുനീരിൻ ചാലിയായ് .... എന്ന ഗാനം പാടി തുടക്കം. ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിലും ഒരു ഗാനം പാടി . 

" തുറമുഖം "  ആണ് റിലീസ് ചെയ്യുള്ള പുതിയ ചിത്രം. ടോവിനോ തോമസ് - വിനീത് കുമാർ ടീമിൻ്റെ പുതിയ ചിത്രത്തിലും ദർശന അഭിനയിക്കുന്നു. 

ആഷിഖ് അബു ,ജിസ് ജോയ്, അഞ്ജലി മോനോൻ ,വിനീത് ശ്രീനിവാസൻ ,രാജീവ് രവി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 


സലിം പി. ചാക്കോ .
cpk desk. 


 

No comments:

Powered by Blogger.