ഖത്തറിൽ പൂർണ്ണമായി ചിത്രീകരിച്ച " എൽമർ " ഫെബ്രുവരി 17ന് റിലീസ് ചെയ്യും.



രാജ് ഗോവിന്ദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേശ്വർ ഗോവിന്ദൻ നിർമ്മിക്കുന്നചിത്രത്തിന്റെ രചനയും സംവിധാനവും ഗോപി കുറ്റിക്കോലാണ് നിർവഹിച്ചിരിക്കുന്നത്.

സന്തോഷ് കീഴാറ്റൂർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നൂറിലധികംകുട്ടികളുംഅറുപത്തിയഞ്ചോളം ഖത്തർ മലയാളി നടന്മാരും അണിനിരക്കുന്നു. ലാൽജോസാണ് ചിത്രത്തിന്റെ നരേഷൻ ചെയ്തിരിക്കുന്നത്. 

നിരവധി സിനിമകളിൽ പ്രവാസി ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, പ്രവാസി കുട്ടികളുടെ കഥ ആദ്യമായിട്ട് എൽമർ ലൂടെയാണ് അവതരിപ്പിക്കുന്നത്. വാത്സല്യമറിയാതെ ഏകാന്തതയുടെതടവുകാരായിമാറുന്നകുട്ടികളാണ് എൽമർ എന്ന ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നത്. 

ഇവർ കുസൃതി
ഉപയോഗിച്ച്,സമാനദുഃഖം അനുവിക്കുന്നഏഴുകുടുംബങ്ങളെമോചിപ്പിക്കുന്നു .പ്രമേയത്തിലുംഅവതരണത്തിലും  പുതുമ  നേടിയചിത്രം തിയേറ്ററിലെത്തുന്നു. ഛായാഗ്രഹണം ജിസ്ബിൻസെബാസ്റ്റ്യൻ. ഗാനങ്ങൾറഫീഖ്അഹമ്മദ്,സംഗീതംഅജയകുമാർ.ദക്ഷിണേന്ത്യയിലെപ്രശസ്തഗായകരായഹരിഹരൻ,ഹരിചരൺ എന്നിവർ ഗാനമാലപിക്കുന്നു. ഹിന്ദി,തമിഴ് സിനിമകൾ കേരളത്തിൽ വിതരണം നടത്തിയിട്ടുള്ള  ജാൻ സിനിമാസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.ആർ.ഒ.ബിജു പുത്തൂർ. വാർത്താപ്രചരണം എം കെ ഷെജിൻ ആലപ്പുഴ.

No comments:

Powered by Blogger.