ബിബിൻ ജോർജ്ജ് ,ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന രാജീവ് ഷെട്ടിയുടെ " തിരിമാലി " .


ബിബിൻ ജോർജ്ജ് , സംവിധായകൻ ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തിരിമാലി " .

ഏയ്ഞ്ചൽ മരിയ സിനിമാസ് അവതരിപ്പിക്കുന്ന ഈ ചിത്രം എസ് കെ ലോറൻസ് നിർമ്മിക്കുന്നു. ശിക്കാരി ശംഭുവിൻ്റെ വൻ വിജയത്തിന് ശേഷമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

രേഷ്മ അന്ന രാജൻ,  സലിം കുമാർ ,ഇന്നസെൻ്റ് ,ഹരീഷ് കണാരൻ ,സോഹൻ സീനു ലാൽ ,ഇടവേള ബാബു ,കൊച്ചു പ്രേമൻ ,നസീർ സംക്രാന്തി, അസീസ് പാലക്കാട് ,തെസ്നി ഖാൻ എന്നിവരോടൊപ്പം സ്വാതിമ കട്ട്കെ ,ഉമേഷ് തമാഗും ഈ സിനിമയിൽ അഭിനയിക്കുന്നു. നേപ്പാളി സിനിമ താരമായ സ്വാതിമ ഒരു ഗാനരംഗത്തിലാണ് അഭിനയിക്കുന്നത്. സ്വാതിമ അഭിനയിച്ച Bulbul ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രമാണ്. 

നാല് ഗാനങ്ങളിലെ ഹിന്ദി ഗാനം ആലപിച്ചിരിക്കുന്നത്  സുനന്ദി ചൗഹനാണ് .കുളു ,മണാലി, നേപ്പാൾ ,ഹിമാലയൻ 
താഴ് വരകളായ ലുക് ല, നേപ്പാളിൻ്റെ തലസ്ഥാനമായ കാഡ്മണ്ടു , കൊച്ചി എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. 

രചന സേവ്യർ അലക്സ് , രാജീവ് ഷെട്ടി എന്നിവരും, ഛായാഗ്രഹണം ഫൈസൽ അലിയും ,എഡിറ്റിംഗ് വി. സാജനും ,സംഗീതം 
ബിജിബാലും , കലാസംവിധാനം അഖിൽ രാജ് ചിറയിലും, കോസ്റ്റ്യൂം ഇർഷാദ് ചെറുക്കുന്നും ,മേക്കപ്പ് റോണക്സ് സേവ്യറും ,സ്റ്റിൽസ് ഷിജാസ് അബാസും, ഡിസൈൻ ഓൾഡ് മങ്ക്സും നിർവ്വഹിക്കുന്നു.

നിഷാദ് CZ കാസറഗോഡ് ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറും, ഡോ. എൻ .എം ബാദുഷ പ്രൊഡക്ഷൻ ഡിസൈനറും , ശ്രീകുമാർ ചെന്നിത്തല പ്രൊഡക്ഷൻ കൺട്രോളററും, മനീഷ് ബാലകൃഷ്ണൻ, റിയാസ് ബഷീർ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറ്ക്ടേഴ്സും ,വാഴൂർ  ജോസ് ,മഞ്ജു ഗോപിനാഥ് എന്നിവർ പി.ആർ.ഓമാരും ആണ്. 

റാഫി മെക്കാർട്ടിൻ ,ഷാഫി എന്നിവരോടൊപ്പമുള്ള സഹസംവിധാന പ്രവർത്തന  അനുഭവസമ്പത്തുമായാണ് രാജീവ് ഷെട്ടി " തിരിമാലി " സംവിധാനം ചെയ്യുന്നത്. 


സലിം പി. ചാക്കോ .
cpk desk. 
 

No comments:

Powered by Blogger.