രാജീവ് ആലുങ്കലിൻ്റെ ഖണ്ഡകാവ്യം " ഗംഗ " സൂര്യ ഫെസ്റ്റിവലിൽ നൃത്തശിൽപ്പമായി.

രാജീവ്‌ ആലുങ്കൽ എഴുതിയ ഖണ്ഡകാവ്യം 'ഗംഗ ' തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ നൃത്ത ശില്പമായി അവതരിപ്പിക്കപ്പെട്ടു . അനുഗ്രഹീത നർത്തകി ഐശ്വര്യ രാജ ഗംഗയായി അരങ്ങിൽ എത്തി.

വിഷ്ണുപദത്തിൽ നിന്നും പണ്ട് ഭാഗീരഥൻവിശ്വത്തിലേയ്ക്കൊഴുക്കിയ ഗംഗയെ
കൈലാസനാഥൻ ജഡമുടി കോണിൽ ഒളിപ്പിച്ചതും അവൾ പിന്നീട് അവിടെ നിന്നൊഴുകി അപൂർവ അനുഭവങ്ങളുടെ വഴികൾ നനച്ചതും അരങ്ങിൽ ഐശ്വര്യ ഭാവോ ജ്ജ്വലമായി     അവതരിപ്പിച്ചു. കർണ്ണാട്ടിക് നർത്തകിയും ഗായികയുമായ ഭാഗ്യലക്ഷ്മി ആണ് ഗംഗയ്ക്ക് ഈണവും നാദവും നൽകിയത്. ആർ. എൽ. വി ആനന്ദ് ഗംഗയ്ക്ക് വിസ്മയകരമായ നൃത്തഭാഷ്യമൊരുക്കി. സൂര്യ കൃഷ്ണമൂർത്തിവിശ്വപ്രസിദ്ധമായ സൂര്യയുടെ അരങ്ങിൽ ഗംഗയ്ക്ക് അവസരം നൽകി. പ്രമുഖ കലാ സാംസ്‌കാരിക, രാഷ്ട്രിയ പ്രവർത്തകർ സദസ്സിൽ സാന്നിധ്യമേകി.


റഹിം  പനവൂർ
ഫോൺ :9946584007

No comments:

Powered by Blogger.