" അവകാശികൾ " മൂന്നാമത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു. " അവകാശികള്‍ "
മൂന്നാമത്തെ വീഡിയോ
ഗാനം റിലീസ് ചെയ്തു. 

ഈര്‍ഷാദ്,ടി ജി രവി,അഞ്ജു അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന " അവകാശികള്‍ " എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി.

മലയാളത്തിലും ഹിന്ദിയിലുമായുള്ള ഈ ഗാനം രചിച്ചത് പാർവ്വതി ചന്ദ്രനാണ്. സംഗീതവും ആലാപനവും മിനീഷ് തമ്പാൻ.

റിയൽ വ്യു ക്രിയേഷൻസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജയരാജ് വാര്യർ , അനൂപ് ചന്ദ്രൻ, എം എ നിഷാദ്, സോഹൻ സിനു ലാൽ , ബേസിൽ പാമ,ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു.

ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകൾ ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതാണ്  ചിത്രത്തിന്റെ പ്രമേയം.

ഛായാഗ്രഹണം- വിനു പട്ടാട്ട്,എഡിറ്റര്‍-അഖിൽ എ ആർ,ഗാനരചന-റഫീഖ് അഹമ്മദ്,മുരുകൻ കാട്ടാക്കട,പാര്‍വ്വതി ചന്ദ്രൻ,
സംഗീതം-മിനീഷ് തമ്പാൻ.
കേരളത്തിലും ആസാമിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ
 " അവകാശികള്‍ " ഉടൻ പ്രദർശനത്തിനെത്തും.

പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.