വർണാഭമായ ഉത്സവത്തിൻ്റെ രാത്രി കാഴ്ചകളുമായി " അജഗജാന്തരത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി.ഒള്ളുള്ളെരുവിന് ശേഷം മറ്റൊരു നാടൻപാട്ടുമായി 'അജഗജാന്തരം' ടീം എത്തി. ടിനു പാപ്പച്ചൻ - ആൻ്റണി പെപ്പെ - ചെമ്പൻ വിനോദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഉത്സവപറമ്പിലെ കഥ പറയുന്ന ആക്ഷൻ ചിത്രം 'അജഗജാന്തര'ത്തിലെ രണ്ടാം ഗാനവും ശ്രദ്ധ നേടുന്നു. 

ഗാനം എഴുതി, സംഗീതം നൽകിയിരിക്കുന്നത് സുധീഷ് മരുതലം എന്ന നാടൻപാട്ട് കലാകാരനാണ്. 

ചിത്രത്തിൻ്റെസംഗീതസംവിധായകനായ ജസ്റ്റിൻ വർഗീസാണ് ഗാനംചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂപ്പർഹിറ്റായ ഒരുപാട് ഗാനങ്ങൾ ആലപിച്ച മത്തായി സുനിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് ജസ്റ്റിൻ വർഗീസ് ഒരുക്കിയ 'അജഗജാന്തര'ത്തിലെ ഒള്ളൂള്ളേരു എന്ന ഗാനവും പ്രായഭേദമന്യേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

തനി ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ഉത്സവത്തിന്, കുടുംബങ്ങൾ അടക്കമുള്ള എല്ലാവരും എത്തുന്നതും ഒപ്പം ഉത്സവപറമ്പിലെ രാത്രിയിലെ വർണാഭമായ കാഴ്ചകളുമാണ് ഗാനരംഗത്ത് കാണിക്കുന്നത്. ഉത്സവപ്പറമ്പിലെ ലൈറ്റുകൾ, ചെണ്ടമേളം ആസ്വദിക്കുന്നവർ, ചിന്തിക്കടകൾ,ആറാട്ടിനൊരുങ്ങുന്ന അമ്പല പശ്ചാത്തലം എന്നിവയൊക്കെ ഗാനരംഗത്ത് കാണിക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം തന്നെ ഗാനരംഗത്ത് നമുക്ക് കാണാം. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി എത്തിയ ചിത്രത്തിൻ്റെ ട്രൈലറിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. ഡിസംബർ 23 നാണ് ചിത്രത്തിൻ്റെ റീലീസ്. 

ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണിത്. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ  ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്,  ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ  എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്‌.

No comments:

Powered by Blogger.