ദേശത്തുടി സാഹിത്യോത്സവം : സിനിമ : സെമിനാർ ജനുവരി ഒൻപതിന് .പത്തനംതിട്ട ദേശത്തുടി സാഹിത്യോത്സവം ജനുവരി ഏഴ് മുതൽ ഒൻപത് വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കും. ഇതോടനുബന്ധിച്ച് ജനുവരി ഒൻപതിന് രാവിലെ 10.30ന് " സിനിമ: സമൂഹം സംസ്കാരം"  എന്ന വിഷയത്തെ ആസ്പദമാക്കി ചലച്ചിത്ര സെമിനാർ നടക്കും .

ചലച്ചിത്ര സംവിധായകൻ ബ്ലസി സെമിനാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ഡോ. ബിജു സെമിനാറിൽ മോഡറേറ്റർ ആയിരിക്കും. 
എ .മീരാസാഹിബ്  വിഷയാവതരണം നടത്തും. 

ഡോ. എം.എസ് പോൾ ,ബാബു ജോൺ ,കുമ്പളത്ത് പത്മകുമാർ, സുനിൽ മാലൂർ, നവീൻ ഭാസ്കർ ,സുനീൽ മാമൻ കൊട്ടുപ്പള്ളിൽ ,ജി. ബിജു ,എം.എസ് സുരേഷ് ,ജിനു ഡി. രാജ് , സലിം പി. ചാക്കോ, ഡെനി ജോർജ്ജ് ,ദീപു കോന്നി, അയ്യപ്പദാസ് , അനു പുരുഷോത്തമൻ ,കെ.ജി അജിത്കുമാർ ,ജയിൻ അങ്ങാടിയ്ക്കൽ ,കെ.ജി. അനിൽകുമാർ , പ്രേം അടൂർ എന്നിവർ സെമിനാറിൽ പങ്കെടുക്കും. 

പത്തനംതിട്ട ദേശത്തുടി സംസ്കാരിക സമന്വയവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗവും ചേർന്നാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. 
 
 

No comments:

Powered by Blogger.