സ്വന്തം ദു:ഖങ്ങൾ ഉള്ളിൽ ഒതുക്കി മറ്റുള്ളവർക്ക് സന്തോഷം നൽകുന്ന പച്ചയായ മനുഷ്യരുടെ ജീവിതമാണ് " മധുരം " . ജോജു ജോർജ്ജും ,ശ്രുതി രാമചന്ദ്രനും ,ഇന്ദ്രൻസും തിളങ്ങി.

പ്രണയം മധുരമാണ്, എന്നാൽ മാധുര്യം കുടുന്നത് യഥാർത്ഥ്യമാവുമ്പോഴാണ് എന്ന സന്ദേശവുമായി അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം " മധുരം " സോണി ലിവിൽ റിലിസ് ചെയ്തു. 

ജോജു ജോർജ്,അർജുൻ അശോകൻ , ഇന്ദ്രൻസ്,  ശ്രുതി  രാമചന്ദ്രൻ ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
"ജൂൺ "എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷമാണ്  അഹമ്മദ് കബീർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.   

ഒരു  പ്രണയ കഥയാണ് ചിത്രം പറയുന്നതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിൻ്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മെഡിക്കൽ കോളേജുകളിൽ അഡ്മിറ്റ് ആകുന്ന രോഗികളെ സഹായിക്കാൻ ബൈ സ്റ്റാൻഡേഴ്സ് നിൽക്കുന്നു. അവരിലെ ചിലരുടെ സ്നേഹവുംആത്മബന്ധവുമാണ് സിനിമയുടെ പ്രമേയം. 

ജോജു ജോർജിൻ്റെ സാബുവും, ഇന്ദ്രൻസിൻ്റെ രവിയും,
അർജുൻ അശോകിൻ്റെ കെവിനും ആണ് ബൈ സ്റ്റാൻഡേഴ്സ്. ഈ മൂന്ന് പേരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആണ്  പ്രധാന്യം നൽകുന്നത്. 

സാബുവായി ജോജു ജോർജ്ജ് മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രൻ്റെ ചിത്ര എന്ന കഥാപാത്രം ശ്രദ്ധേയമായി. ഇന്ദ്രൻസ് വേറിട്ട അഭിനയമാണ് ചെയ്തിരിക്കുന്നത് .ചെറിയായി നിഖില വിമലും നന്നായി അഭിനയിച്ചു. സംഗീതവും ഛായാഗ്രഹണവും സിനിമയുടെ  ഹൈലൈറ്റായി മാറി. 

ജോസഫ്, പൊറിഞ്ചു മറിയം ജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം  അപ്പു പാത്തു  പപ്പു പ്രൊഡക്ഷൻസിന്റെ  ബാനറിൽ ജോജു ജോർജും സിജോ  വടക്കനും ചേർന്നാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്.  പ്രധാന  താരങ്ങളോടൊപ്പം ലാൽ ,ജഗദീഷ് , ജാഫർ ഇടുക്കി, പ്രദീപ് മലപ്പുറം ,നവാസ് വള്ളിക്കുന്ന് ,സായി വൈഷ്ണവി ,ചാന്ദ്നി പൗർണമി അത്രേയ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു.  

ചിത്രത്തിന്  ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
സഹ പ്രൊഡ്യൂസേഴ്സ് എൻ.എം .ബാദുഷ,
സുരാജ്. എഡിറ്റിംഗ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ,സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ്  രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്. പി.ആർ.ഒ മഞ്ജു ഗോപിനാഥ് ആണ്. 

സിനിമയുടെ പേര് മധുരം എന്ന് ആണെങ്കിലും വൈകാരികമായാണ് കഥ പറയുന്നത്. പ്രേക്ഷകന് ഒപ്പം സഞ്ചരിക്കുന്ന സിനിമയാണിത്. മെഡിക്കൽ കോളേജിലെ രംഗങ്ങൾ ബോറടിപ്പിക്കാതെ പറയാൻ സംവിധായകന് കഴിഞ്ഞു. തിരക്കഥ ഒരുക്കിയ ആഷിക് ഐമറും ,ഫാഹിം സഫറും അഭിനന്ദനം അർഹിക്കുന്നു. 

ജോജു ജോർജ്ജിൻ്റെയും ശ്രുതി രാമചന്ദ്രൻ്റെയും ഇഴകി ചേർന്നുള്ള പ്രണയമാണ് സിനിമയിൽ കാണാൻ കഴിഞ്ഞത്. ഈ അഭിനയം മധുരം ഉള്ളതാണ്.മികച്ച കാഴ്ച അനുഭവമാണ് " മധുരം " ഒരുക്കിയിരിക്കുന്നത്.  

ക്രിസ്മസ് കാലയളവിൽ ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയ ഈ സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യേണ്ടതായിരുന്നു. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk. 
 

No comments:

Powered by Blogger.