" ചാൻസ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ക്യാപ്റ്റൻ മൂവി മേക്കഴ്സ്, ആൽബി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ രാജേഷ് രാജ്, മെൽവിൻ കോലോത്ത്, ഹരിദാസ്, ജീവ ജോർജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "ചാൻസ് "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്പോസ്റ്റർ,
പ്രശസ്തരായ ലാൽ ജോസ്,വിനയൻ, നാദിർഷ, ബാബുരാജ്, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി,ഷാൻ റഹ്മാൻ,നമിത പ്രമോദ്, ഹണി റോസ് തുടങ്ങിയവരുടെ
ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രൻ  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ  മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
പി സുകുമാർഛായാഗ്രഹണം
നിർവഹിക്കുന്നു. ശ്രീരാജ് എം വി ജോസഫ് അഗസ്റ്റിൽ കുരുമ്പൻ എന്നിവർ ചേർന്നാണ് തിരക്കഥസംഭാഷണമെഴുതുന്നത്.സംഗീത സംവിധാനം-ഷാൻ റഹ്മാൻ, എഡിറ്റിംഗ്-ലിജോപോൾ,പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,
ചമയം-പ്രദീപ് രംഗൻ,കലാ സംവിധാനം-ത്യാഗു തവന്നൂർ, വസ്ത്രാലങ്കാരം-ഗാഥാ ആർ,ക്രിയേറ്റീവ് ഡയറക്ടർ- റഹീസ് റഹ്മാൻ,പോസ്റ്റ് പ്രൊഡക്ഷൻ-ചലച്ചിത്രം സ്റ്റുഡിയോ,സ്റ്റിൽസ്- അൻവർ പട്ടാമ്പി,സംഘട്ടനം-മാഫിയാ ശശി,പ്രൊജക്റ്റ് കോഡിനേറ്റർ-പ്രസൂൺപ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പൗലോസ് കുരുമറ്റം.

ജനുവരിയിൽ കൊച്ചിയിൽ "ചാൻസ് "ൻ്റെ  ചിത്രീകരണം ആരംഭിക്കും.

വാർത്താ പ്രചരണം:
എ.എസ്. ദിനേശ്.

No comments:

Powered by Blogger.