പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ ( 81) അന്തരിച്ചു.


ആദരാഞ്ജലികൾ. 
.....................................

പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  കൊച്ചിയിലെ ഇടപ്പള്ളി വസതിയിൽ വെച്ചായിരുന്നു അന്ത്യം.
ലളിത ,നാടക ,ചലച്ചിത്ര ഗാനമേഖലയിൽ സജീവമായിരുന്നു അദ്ദേഹം. വിമോചന സമരകാലത്ത് കോൺഗ്രസിൻ്റെ നാടക സമിതികളിൽ സജീവമായിരുന്നു അദ്ദേഹം. 

" ഫാദർ ഡാമിയൻ " എന്ന ചിത്രത്തിൽ " പിന്നിൽ നിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളി കേൾക്കാതെ എങ്ങു പോണു "  എന്ന ഗാനം പാടിയാണ് തുടക്കം. 
എച്ച്. എം.വിയുടെ റിക്കാഡുകൾക്ക് വേണ്ടി നിരവധി തവണ പാടി.

2017ൽ പുറത്തിറങ്ങിയ " ഹണി ബീ 2 സെലിബ്രേഷൻസ് " എന്ന സിനിമയിൽ  " നമ്മുടെ കൊച്ചിയെന്ന " ഗാനം  അദ്ദേഹം അവസാനമായി പാടിച്ചത് ." കലാപം " എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതവും നിർവ്വഹിച്ചു. അനുഭവങ്ങളെ നന്ദി ,വീണപ്പൂവ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.  

ചവിട്ടു നാടക കലാകാരനായ തോപ്പിൽ കുഞ്ഞാപ്പു ആശാൻ്റെയും ഏലിയാമ്മയുടെയും മകനായി 1940 ജൂൺ ആറിന് ഇടപ്പള്ളിയിൽ തോപ്പിൽ ആൻ്റോ ജനിച്ചു. 


സലിം പി. ചാക്കോ 
cpk desk. 

No comments:

Powered by Blogger.