തമാശകളും പ്രണയവും ജീവിതവും എല്ലാം ചേർന്നുള്ള ഒരു ഫീൽഗുഡ് സിനിമയാണ് " കുഞ്ഞെൽദോ " .

ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന   " കുഞ്ഞെൽദോ " ക്രിസ്തുമസ് റിലീസായി തീയേറ്ററുകളിൽ എത്തി. 

2000- 2002 കാലയളവിലെ  പ്ലസ്ടുവും  തുടർന്ന് ഒരു ആർട്സ് & സയൻസ് കോളേജിൻ്റെപശ്ചാത്തലത്തിലുമാണ്  സിനിമയുടെ കഥ  പറയുന്നത്. സ്കൂൾ ജീവിതം കഴിഞ്ഞ് കോളേജിലേക്ക് കടക്കുന്ന കുഞ്ഞെൽദോയുടെ ജീവിതത്തിൽ ഉണ്ടാകുന്ന  മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം .

കുഞ്ഞെൽദോ ആയി ആസിഫ് അലിയും ,ഗോപിക ഉദയൻ നിവേദതിയായും വേഷമിടുന്ന ഈ സിനിമയിൽ സിദ്ദീഖ്, രേഖ,കിച്ചു ടെല്ലസ്സ്  സുധീഷ് , അശ്വതി ശ്രീകാന്ത്, ജാസ്നയ ജയദീഷ്, കൃതിക പ്രദീപ്, അർജുൻ ഗോപാൽ, അക്കു മേൽപറമ്പ ,ശ്രുതി രജനികാന്ത്, നിസ്താർ സേട്ട്,രാജേഷ് ശർമ്മ, കോട്ടയം പ്രദീപ് , മിഥുൻ എം.ദാസ്, അന്തരിച്ച അനിൽ മുരളി  തുടങ്ങിയവരും  അതിഥിതാരമായി വിനീത് ശ്രീനിവാസനും അഭിനയിക്കുന്നു. 

അവതാരകനായും ആർ.ജെ ആയും പ്രശസ്തി നേടിയ മാത്തുക്കുട്ടി ആദ്യമായി  സംവിധാനം ചെയ്യുന്ന സിനിമയാണിത്.കുഞ്ഞിരാമായണം, എബി, കൽകി എന്നി ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിൻ്റെ ബാനറിൽ സുവിൻ കെ. വർക്കിയും, പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

ചിത്രത്തിൻ്റെ ക്രിയേറ്റിവ് 
ഡയറ്കടർ വിനീത് ശ്രീനിവാസനാണ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും, ഷാൻ റഹ്മാൻ പശ്ചാത്തല സംഗീതവും സംഗീതവും, രഞ്ജൻ എബ്രഹാം എഡിറ്റിംഗും, നിമേഷ് എം താനൂർ കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, ദിവ്യ സ്വരുപ് വസ്ത്രലങ്കാരവും നിർവ്വഹിക്കുന്നു. രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറ്കടറാണ്.അഹമ്മദ് കബീർ സഹസംവിധായകനാണ്.

തമാശകളും പ്രണയവും ജീവിതവും എല്ലാം ചേർന്നുള്ള ഈ സിനിമ പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല .ഒരു ഫീൽ ഗുഡ് സിനിമ എന്നു തന്നെ പറയാം. ക്രിസ്തുമസ് പശ്ചാത്തലവും സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

പ്ലസ്ടു, കോളേജ് വിദ്യാർത്ഥിയായി  ആസിഫ് അലി ഒരിക്കൽ കൂടി തിളങ്ങി. പുതുമുഖം ഗോപിക ഉദയൻ നിവേദിതയായി മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. കോളേജ് അദ്ധ്യാപകൻ സി.ഐ. വർഗ്ഗീസായി സിദ്ദീഖ് തകർത്തുവാരി. 

മികച്ച സംഗീതവും പശ്ചാത്തല സംഗീതവും ഹൈലൈറ്റാണ്. കലാസംവിധാനവും പ്രേക്ഷക ശ്രദ്ധ നേടി. എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ കൊള്ളാവുന്ന ഒരു കൊച്ചുസനിമയാണ് " കുഞ്ഞെൽദോ " .

Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk .
 

No comments:

Powered by Blogger.