" മരുത് " സൈന ഷോർട്ട്സിൽ റിലീസ് ചെയ്തു.

വിഷ്ണു സോമൻ, അക്ഷയ് എൻ.പി., ജിപ്സൺ റോച്ച, രാഹുൽ എം. തിലകൻ, ബബിജേഷ്, റിഷ പി.ഹരിദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ അജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരിയസായ " മരുത് " സൈന ഷോർട്ട്സിലൂടെ റിലീസ് ചെയ്തു.

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് "മരുത് " . ഷംസു എന്ന കുട്ടിയുടെ
പ്രതികാരത്തിൽ ആരഭിക്കുന്ന കഥയിൽ  അവനെ സഹായിക്കാൻ എത്തുന്ന മരുത് നാട്ടിലെ തല്ലുകൊള്ളിയും അവിടുത്തെ ചെറുപ്പക്കാരുടെ ആരാധ്യ പുരുഷനും ആണ് . മരുതുമായി ചേർന്ന് ഷംസു പ്രതികാരം ചെയ്യുന്നതിനിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും , നാട്ടിൽ നിന്നും കാമുകനുമായി ഒളിച്ചോടാൻ തീരുമാനിക്കുന്ന ഫാത്തിമയും ഈ സംഭവങ്ങളിൽ പെട്ടുപോകുന്നു !! സൈന മൂവീസിനു ബാനറിൽ ആഷിഖ് ബാവ നിർമ്മിക്കുന്ന ഈ വെബ് സീരീസിന്റെ ഛായാഗ്രാഹണംശ്യാംനിർവ്വഹിക്കുന്നു.
ചെയ്തു.സംഗീതം- ബിബിൻ അശോക്.

പി ആർ ഒ : എ.എസ് ദിനേശ്.

No comments:

Powered by Blogger.