വഴി പ്രശ്നത്തെ കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന കുടുംബചിത്രമാണ് " ഭീമൻ്റെ വഴി " .


കുഞ്ചാക്കോ ബോബനെ  
പ്രധാന കഥാപാത്രമാക്കി അഷറഫ് ഹംസ സംവിധാനം ചെയ്ത   " ഭീമൻ്റെ വഴി " തീയേറ്ററുകളിൽ എത്തി. 

റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ വഴി പ്രശ്നമാണ് സിനിമയുടെ പ്രമേയം. ഒരു സ്കൂട്ടറിന് പോകുവാനുള്ള വഴി മാത്രമാണുള്ളത്. "ഭീമൻ "  എന്ന  വിളിപ്പേരുള്ള "സഞ്ചു "  റോഡ് നിർമ്മിക്കാൻ ഇറങ്ങി തിരിക്കുന്നതാണ് സിനിമയുടെ പശ്ചാത്തലം .

വഴി എന്ന വിഷയത്തെ കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് .
ഭീമനായി കുഞ്ചാക്കോ ബോബൻ നല്ല അഭിനയം കാഴ്ചവച്ചു. ഊതാമ്പള്ളി കോസ്തേപ്പായി ജിനു ജോസഫ്  വേറിട്ട അഭിനയമാണ് നടത്തിയിരിക്കുന്നത്. 

ബിനു പപ്പുവിൻ്റെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് ക്യഷ്ണദാസ്. കോമഡി റോളിലേക്കുള്ള ചുവട് മാറ്റം ശ്രദ്ധേയമായി. 

സുരാജ് വെഞ്ഞാറംമൂട്  ടാർടൂസായും, ചെമ്പൻ വിനോദ് ജോസ് മഹർഷിയായും വ്യത്യസ്ത പുലർത്തി. നസീർ സംക്രാന്തിയുടെ  കോമഡി രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. ചിന്നു ചാന്ദ്നി അഞ്ചുആയും, വിൻസി  അലോഷ്യസ് ബ്ലെസിയായും തിളങ്ങി. 

രചന ചെമ്പൻ വിനോദ് ജോസും ,ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും, സംഗീതം വിഷ്ണു വിജയും ,എഡിറ്റിംഗ് നിസാമും ,ഗാനരചന മുഹ്സിൻ പരാരിയും ,ആക്ഷൻ സംവിധാനം സുപ്രീം സുന്ദറും നിർവ്വഹിക്കുന്നു.

ഭഗത്  മാനുവേൽ , ഷൈനി സാറ , മേഘ തോമസ്,  നിർമ്മൽ പാലാഴി, ദിവ്യ എം. നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരും  ഈ സിനിമയിൽ അഭിനയിക്കുന്നു.

ചെമ്പോസ്കി മോഷൻ പിക്ച്ചേഴ്സിൻ്റെയും ,ഓ പി.എം 
സിനിമാസിൻ്റെയും ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ആഷിഖ് അബു ,റീമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് " ഭീമൻ്റെ വഴി " നിർമ്മിച്ചിരിക്കുന്നത്. 

" തമാശ " എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. " അങ്കമാലി ഡയറീസ് " എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് " ഭീമൻ്റെ വഴി " .

ഒരു വഴി പ്രശ്നവും നാട്ടിൻപ്പുറത്തെ ജീവതവും ഹാസ്യത്തിൻ്റെ അകമ്പടിയോടെ സിനിമ പറയുന്നുണ്ടെങ്കിലും വളരെ സീരീസ് വിഷയമാണ് സിനിമ ചർച്ച ചെയ്തിരിക്കുന്നത് .

ഗിരീഷ് ഗംഗാധരൻ്റെ ഛായാഗ്രഹണം മികച്ചയായി. " ഒരുത്തീ " എന്ന ഗാനം മനോഹരമായിട്ടുണ്ട്. മികച്ച കുടുംബചിത്രങ്ങളുടെ പട്ടികയിലേക്ക് " ഭീമൻ്റെ വഴി " യും എത്തുന്നു. 

Rating : 3.5 / 5 .
സലിം പി.ചാക്കോ.
cpk desk .

No comments:

Powered by Blogger.