അജയ് വാസുദേവിൻ്റെ ഗോകുലം മൂവീസ് ചിത്രം : " പകലും പാതിരാവും" . കുഞ്ചാക്കോ ബോബനും ,രജീഷ വിജയനും പ്രധാന വേഷങ്ങളിൽ .

' പകലും പാതിരാവും'
...........................................
കുഞ്ചാക്കോ ബോബനും രജീഷാ വിജയനും കേന്ദ്ര കഥാപാത്രങ്ങളിൽ .
................................................ നായകസങ്കൽപ്പങ്ങൾക്ക്
പുതിയ മാനം നൽകിക്കൊണ്ട് കഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു " പകലും പാതിരാവും" എന്ന ചിത്രത്തിലൂടെ.

മമ്മുട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ
അണിയിച്ചൊരുക്കിയ അജയ് വാസുദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ശീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമണ്ണിൽ ആരംഭിച്ചു.
പൂർണ്ണമായും ഒത ത്രില്ലർ സിനിമയായിരിക്കുമിത്.
രജീഷാ വിജയനാണ് ഈ ചിത്രത്തിലെ നായിക.
തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു.മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.

നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ
സംഗീതം - സ്റ്റീഫൻ ദേവസ്സി
ഗാനങ്ങൾ - സുജേഷ് ഹരി.
ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് - റിയാസ് ബദർ
കലാസംവിധാനം.ജോസഫ് നെല്ലിക്കൽ,കോസ്റ്റ്യും - ഡിസൈൻ.- ഐഷാ സഫീർ സേട്ട്.മേക്കപ്പ് -ജയൻ പൂങ്കുളം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനേഷ് ബാലകൃഷ്ണൻഅസ്സോസ്സിയേറ്റ് ഡയറക്ടർ - ഉനൈസ്, എസ്.
സഹസംവിധാനംഅഭിജിത്ത്.പി- ആർ.. ഷഫിൻ സുൾഫിക്കർ ,സതീഷ് മോഹൻ, ഹുസൈൻ,
ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട് .
ഓഫീസ് നിർവ്വഹണം -രാഹുൽ പ്രേംജി, അർജുൻ രാജൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ജിസൻ പോൾപ്രൊഡക്ഷൻ കൺട്രോളർ.സുരേഷ് മിത്രക്കരി .പ്രൊജക്റ്റ് ഡിസൈനർ - ബാദുഷ  ,
കോ- പ്രൊഡ്യുസേർസ് - ബൈജു ഗോപാലൻ - വി .സി .പ്രവീൺ.എക്സിക്കുട്ടിവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.

ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

വാഴൂർ ജോസ്.
( പി.ആർ. ഓ ) 
ഫോട്ടോ - പ്രേംലാൽ പട്ടാഴി .

No comments:

Powered by Blogger.