വലിയ ഇടയന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം.

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (104) വിടവാങ്ങി.

നർമ്മത്തിൽ ചാലിച്ച പ്രഭാഷണങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ അദ്ദേഹം കേരളത്തിന്‍റെ ആത്മീയ,സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.


     അനുശോചനങ്ങൾ .
..............................................

  പിണറായി വിജയൻ.
( നിയുക്ത മുഖ്യമന്ത്രി)  
..............................................

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ  അനുശോചിക്കുന്നു. 

പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ  ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.

പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 
അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. 


    ഉമ്മൻ ചാണ്ടി .
( മുൻ മുഖ്യമന്ത്രി ) .
...........................................

രാജ്യത്തെ ക്രൈസ്തവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ  മേൽപ്പട്ട സ്ഥാനത്തിരുന്ന മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ...

സ്വർണ്ണ നാവുകാരൻ എന്ന അർത്ഥമുള്ള ക്രിസോസ്റ്റം എന്ന പേരിനെ ജീവിതം കൊണ്ടും പ്രസംഗം കൊണ്ടും അന്വർഥമാക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. വേദികളെയും സദസ്സുകളെയും ഒരുപോലെ രസിപ്പിച്ച പ്രഭാഷണം ലോകനേതാക്കളെ പോലും വലിയ മെത്രാപോലീത്തയുടെ ആരാധകരാക്കി. അഭിവന്ദ്യ തിരുമേനിയുടെ വിയോഗം സഭയുടെ മാത്രമല്ല നാടിന്റെയും കൂടി നഷ്ടമായി മാറുകയാണ്.നർമ്മ വാക്കുകളാൽ ആത്മീയതയുടെയും മാനവികതയുടെയും അർത്ഥം ഗ്രഹിപ്പിച്ച ചിരിയുടെ പൊന്നുതമ്പുരാന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..

രമേശ് ചെന്നിത്തല 
പ്രതിപക്ഷ നേതാവ് . 
..............................................


നർമത്തിൽ പൊതിഞ്ഞ ചിന്ത മലയാളിക്ക് സമ്മാനിച്ച ക്രിസോസ്റ്റം തിരുമേനിക്ക് വിട.
കാലംചെയ്ത വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

വലിയ ജീവിത പ്രശ്നങ്ങൾ പോലും നർമത്തിൽ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയൻ, സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും ഒരുപാട് ഓർമകൾ ലോകത്തിനു  സമ്മാനിച്ചാണ് മടങ്ങുന്നത്.ജാതി മത വേലിക്കെട്ടുകൾക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തിൽ ഇടപെടുകയും അവ  പരിഹരിക്കാൻ തന്നാലാവുന്നത് എല്ലാം പ്രവർത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞത്.

വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വലിയ തിരുമേനിയുടെ വേർപാട്  അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നു. എന്നെ എന്നും സ്നേഹത്തോടെ ചേർത്തുപിടിച്ചു ആവോളം വാത്സല്യം നൽകിയിരുന്നു.ആത്മീയ അനുഭൂതിയും പോസിറ്റീവ് ചിന്തകളും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ സമ്മാനമാണ്.ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയൻ മലയാളിയുടെ വരദാനമായിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.
സുരേന്ദ്രൻ ,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,സി.പി. ഐ 
( എം) പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ,
സി.പി.ഐ ( എം ) സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ഏ. വിജയരാഘവൻ , എം.പിമാരായ ആന്റോ ആന്റണി ,കൊടിക്കുന്നിൽ സുരേഷ് , ഹൈബി ഈഡൻ , കെ. സുധാകരൻ ,ഡീൻ കുര്യാക്കോസ് എം.എൽ.എമാരായ മാത്യു ടി. തോമസ് , ചിറ്റയം ഗോപകുമാർ , പി.സി. വിഷ്ണുനാഥ്, പി. പ്രസാദ്, കെ. എൻ.ബാലഗോപാൽ ,അഡ്വ. കെ. യു .ജനീഷ് കുമാർ, സജി ചെറിയാൻ, ജോബ് മൈക്കിൾ, സിനിമ രംഗത്തെ പ്രമുഖരായ മമ്മൂട്ടി ,മോഹൻലാൽ , ഇടവേള ബാബു, ബ്ലെസി, പൃഥിരാജ് സുകുമാരൻ , ജയറാം, മഞ്ജു വാര്യർ, അന്ന ബെൻ, കൈലാഷ് , എം.എ നിഷാദ് ,ബെന്നി പി. നായരബലം , കണ്ണൻ താമരക്കുളം,ജിസ് ജോയ് ,സന്തോഷ് വിശ്വനാഥ് , ജയേഷ് മൈനാഗപ്പള്ളി, ഷാനു സമദ് ,തോമസ് തിരുവല്ല , ബാദുഷ ,ഷാജി പട്ടിക്കര, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ശിവദാസൻനായർ ,
മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, മുൻ എം.എൽ.എ രാജു എബ്രഹാം ,കാത്തലിക് ഫോറം പ്രസിഡന്റ് ബിനു പി. ചാക്കോ, ജെ.എസ് അടൂർ ,ബുക്ക്മാർക്ക് സെക്രട്ടറിഏ.ഗോകുലേന്ദ്രൻ ,ബി.ജെ.പി ദേശീയ സമതിയംഗം പ്രതാപചന്ദ്രവർമ്മ, ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്ജ് ,കെ.പി.
സി.സി അംഗം പി. മോഹൻരാജ് , കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ ,പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കുഞ്ഞുകോശി പോൾ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.വർഗ്ഗീസ്  മാമൻ ,സി.പി.ഐ  (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാർ ,ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, പ്രസ്സ് ക്ലബ്ബ്  ജില്ല പ്രസിഡന്റ് ബോബി എബ്രഹാം ,  തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ,ബി.ജെ.പി ജില്ല പ്രസിഡന്റ് അശോകൻ കുളനട, മുസ്ലീംലീഗ് ജില്ല പ്രസിഡന്റ് ടി.എം .ഹമീദ് , സി .പി .ഐ ജില്ല സെക്രട്ടറി ഏ.പി. ജയൻ ,ആർ.എസ്.പി ജില്ല സെക്രട്ടറി അഡ്വ. ജോർജ്ജ് വർഗ്ഗീസ് , കേരള കോൺഗ്രസ്സ് ജേക്കബ്ബ് ) ജില്ല പ്രസിഡന്റ്  സനോജ് മേമന തുടങ്ങിയവർ 
വലിയ തീരുമേനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 


സലിം പി. ചാക്കോ .
cpk desk . 
 

No comments:

Powered by Blogger.