ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഒരുപാട് തടസങ്ങളെ അതിജീവിച്ച്, ഏറെ സന്തോഷത്തോടെ നിങ്ങൾക്ക്‌ മുന്നിൽ അജഗജാന്തരത്തിന്റെ ട്രൈലർ എത്തി.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " അജഗജാന്തരം ". " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന സിനിമയുടെ വൻ വിജയത്തെ തുടർന്ന്  ടിനു പാപ്പച്ചൻ സംവിധാനം  ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രം ഡിസംബർ 23ന്  തീയേറ്ററുകളിൽ എത്തും. 

മമ്മുട്ടി  ,മോഹൻലാൽ, വിജയ് സേതുപതി , പൃഥിരാജ് സുകുമാരൻ ,ടോവിനോ തോമസ് ,ജയസൂര്യ, ആസിഫ് അലി ,കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയാകളിലുടെ ഒഫീഷ്യൽ ട്രൈലർ  റിലീസ് ചെയ്തു. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഒരുപാട് തടസങ്ങളെ അതിജീവിച്ച്, ഏറെ സന്തോഷത്തോടെ നിങ്ങൾക്ക്‌ മുന്നിൽ അജഗജാന്തരത്തിന്റെ ട്രൈലർ എത്തി. 


ആന്റണി വർഗ്ഗീസ് , ചെമ്പൻ വിനോദ് ജോസ് , അർജുൻ അശോക് എന്നിവർ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു. 
സുധി കോപ്പ , സാബുമോൻ ,
വിജീലിഷ് , ലുക്ക്മാൻ അവറാൻ  , ജാഫർ ഇടുക്കി, കിച്ചു ടെല്ലസ് , സിനോജ് വർഗ്ഗീസ് , വിനീത് വിശ്വം, ബിറ്റോ ഡേവിസ് ,രാജേഷ് ശർമ്മ ,ടിറ്റോ വിൽസൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫ് ,അജിത്ത് തലാപ്പള്ളി എന്നിവരാണ് നിർമ്മാണം .തിരക്കഥ കിച്ചു ടെല്ലസ് ,വിനീത് വിശ്വം എന്നിവരും, ഛായാഗ്രഹണം ജിന്റോ ജോസഫും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. 
സെൻട്രൽ  പിക്ച്ചേഴ്സാണ്  " അജഗജാന്തരം " വിതരണം ചെയ്യുന്നത്.    

സലിം പി. ചാക്കോ .
CPK Desk .

 

No comments:

Powered by Blogger.