എൻ്റെ " നീലത്താമര "യ്ക്ക് പന്ത്രണ്ട് വർഷം : കൈലാഷ്.

ഇന്നത്തെ പോലെ  പന്ത്രണ്ട് വർഷം  മുൻപുള്ള  ഒരു നവംബർ  27നാണ്  'നീലത്താമര ' എന്ന എന്റെ സിനിമ  റിലീസ്  ആയത്. 

വളരെആഗ്രഹിച്ചിരുന്നതുപോലെ  പ്രവർത്തിച്ചതുപോലെ  എന്റെ ജീവിതം മാറിയ  ദിവസം ! കൂട്ടുകൂടിയവരുംകൂടെനിന്നവരും  കൂടെനിർത്തിയവരുമായി  കയറ്റങ്ങളും  ഇറക്കങ്ങളുമായി  ഒരു ഒരു വ്യാഴവട്ടം... ! 

ഇന്ന് ഞാൻ  ഗുരുനാഥനായ ലാലുച്ചേട്ടന്റെ  ( Laljose) പുതിയ സിനിമയുടെ ലൊക്കേഷനിൽ  ഒരു കേക്കുമായി  പോയീ 'നീലത്താമര ' യുടെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു ...!   ഭാഗ്യമെന്നു പറയട്ടെ  'നീലത്താമര ' യുടെ  സംവിധായകന്റെയും നിർമാതാവിന്റെയും  നായകനായിരുന്ന എന്റെയും  പുതിയ  സിനിമകൾ ഇന്നും ഷൂട്ടിങ്ങിലുണ്ട്  ! 

എല്ലാവരും സിനിമയിൽ വളരെ സജീവമായി തന്നെ നിലനിൽക്കുന്നു . പടച്ച തമ്പുരാനോടും, ലാലു ചേട്ടനോടും , സുരേഷ് കുമാർ ചേട്ടനോടും , രഞ്ജൻ എബ്രഹാം ചേട്ടനോടും  പിന്നെ മലയാളികളുടെ സ്വന്തം സാക്ഷാൽ എം ടി വാസുദേവൻ സാറിനോടും എന്റെ നന്ദിയും കടപ്പാടും… 
Joly Joseph

കൈലാഷ് .
( നടൻ ) 

No comments:

Powered by Blogger.