ജാസി ഗിഫ്റ്റിൻ്റെ ജന്മദിന സമ്മാനമായി " തേൾ " എന്ന ചിത്രത്തിലെ ലിറിക്കൽ വിഡിയോ ഗാനം റിലീസായി.

ജാസി ഗിഫ്റ്റിന്റെ ജന്മദിനസമ്മാനമായി 'തേള്‍' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി..


പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ ജന്മദിനസമ്മാനമായി 'തേള്‍' എന്ന ചിത്രത്തിലെ സുനില്‍ കൃഷ്ണ ഗാധ എഴുതി അനീഷ് ചന്ദ്ര സംഗീതം പകര്‍ന്ന് ജാസി ഗിഫ്റ്റ്, ഗായത്രി വിനോദ് എന്നിവര്‍ ആലപിച്ച 'അഴകിയ പുതുമഴവില്‍...' എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.

നന്ദു ആനന്ദ്, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി എസ്.എസ്. ഹുസൈന്‍ സംവിധാനം ചെയ്യുന്ന 'തേള്‍' എന്ന ചിത്രത്തിലെ 'അഴകിയ പുതുമഴവില്‍...' എന്നാരംഭിക്കുന്ന ഗാനമാണ് സൈന മ്യൂസിക്കിലൂടെ റിലീസായി.
ഓര്‍ക്കസ്‌ട്രേഷന്‍- ജെ കെ കീസ് (ജയ കുമാര്‍ വാഴയില), അക്കോസ്റ്റിക് ഗിറ്റാര്‍- സനു, ബാസ് ഗിറ്റാര്‍- ജാക്‌സണ്‍ ജേക്കബ്, സ്റ്റുഡിയോ- Tka തിരുവനന്തപുരം,
ഫൈനല്‍ മിക്‌സ് & മാസ്റ്ററിംഗ്- റെല്‍സ് റോപ്‌സണ്‍, ഹിംസ് ഓഡിയോ ഹബ് കൊടുങ്ങല്ലൂര്‍.

തന്‍വീര്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ജസീം സൈനുലാബ്ദില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജീഷ് കപ്പാറ നിര്‍വ്വഹിക്കുന്നു.

സാജന്‍ പള്ളുരുത്തി, കോട്ടയം രമേശ്, പാഷാണം ഷാജി, കോബ്രാ രാജേഷ്, ജോമോന്‍ ജോഷി, ശരവണശക്തി, റിയാസ് നര്‍മകല, അംബാനി, സജി വൈഗ, ശ്രീജിത്ത്, റോയ് പാല, എബിന്‍, ജയകൃഷ്ണന്‍, രമേശ്, അപ്പി ഹിപ്പി, ഐശ്വര്യ, സ്വാതി, ശ്രിജു മോഹന്‍, ആര്യ നന്ദ, മീനാക്ഷി, കീര്‍ത്തന, സന്ധ്യ, ശ്രുതിക സുരേഷ്, സ്മൃതി, നിഷ, സാറ, ബേബി തന്‍ഹ,ഫാത്തിമ, ബേബി ഗൗരി കൃഷ്ണ, ബേബി വിപഞ്ചിക എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കോ.പ്രൊഡ്യൂസേഴ്‌സ്- പത്മകുമാര്‍, ജയകൃഷ്ണന്‍, ഷഫീക്. എഡിറ്റിംഗ്- ബിബിന്‍ വിശ്വല്‍ ഡോണ്‍സ്, ഗാനരചന- സുനില്‍ കൃഷ്ണഗാഥ, ചന്ദനം രവി, സംഗീതം- അഭി, അനീഷ്, ആലാപനം- ജാസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാര്‍, ഗായത്രി വിനോദ്, വിഭബാലചന്ദ്രന്‍, മനുതമ്പി. 
പശ്ചാത്തല സംഗീതം- ജ.കെ.കീസ്, ജോനാഥന്‍ ബ്രൂസ്, അനിത്ത് പി. ജോയ്. മേക്കപ്പ്- സ്വാമിനാഥന്‍, കല- അടൂര്‍ മണിക്കുട്ടന്‍, വസ്ത്രാലങ്കാരം- വഹീദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാക്കിര്‍ വര്‍ക്കല, അസോസിയേറ്റ് ഡയറക്ടര്‍- ജോമോന്‍ കോട്ടയം, എഫക്ട്‌സ്- രാജ് മാര്‍ത്താണ്ഡം, ഷൈന്‍ ഡി, ജോണ്‍, ആക്ഷന്‍- ജിറോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അജയ് ഘോഷ് പരവൂര്‍, വാര്‍ത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.