ബാബു ആൻ്റണി " കടമറ്റത്ത് കത്തനാർ " ആകുന്നു.

ബാബു ആന്റണി കത്തനാരാകുന്ന കടമറ്റത്ത് കത്തനാർ ആകുന്ന 
സിനിമയുടെ പൂജയും
സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. 

എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രീഡി ചിത്രത്തിൽ പവർസ്റ്റാർ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.  
 
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. 
                                    

ബാനർ - എ വി പ്രൊഡക്ഷൻസ്, സംവിധാനം - ടി എസ് സുരേഷ്ബാബു, നിർമ്മാണം - എബ്രഹാം വർഗ്ഗീസ്, ഛായാഗ്രഹണം - യു കെ സെന്തിൽകുമാർ , രചന - ഷാജി നെടുങ്കല്ലേൽ , പ്രദീപ് ജി നായർ, ,എഡിറ്റിംഗ് - കപിൽ കൃഷ്ണ, റീ- റെക്കോർഡിംഗ് -എസ് പി വെങ്കിടേഷ്, കോ-ഡയറക്ടർ - റ്റി എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ - ബിജു കെ , ചമയം - പട്ടണം റഷീദ്, കല- ബോബൻ , കോസ്റ്റ്യുംസ് - നാഗരാജൻ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ അരോമ , പ്രോജക്ട് കോ - ഓർഡിനേറ്റർ - റ്റി എസ് രാജു , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ - ജീമോൻ പുല്ലേലി .

പി ആർ ഓ :
വാഴൂർ ജോസ് .
അജയ് തുണ്ടത്തിൽ.

No comments:

Powered by Blogger.