ഒരു മില്യൺ കാഴ്ചക്കാരുമായി മൈക്കിൾസ് കോഫി ഹൗസിലെ ബർത്ത് ഡേ ഗാനം

ഒരു മില്യൺ കാഴ്ചക്കാരുമായി  "മൈക്കിള്‍സ് കോഫി ഹൗസ്"ലെ ബർത്ത് ഡേ ഗാനം.

അങ്കമാലി ഫിലിംസിന്‍റെ ബാനറില്‍ ജിസോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "മൈക്കിള്‍സ് കോഫി ഹൗസ്".  അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്‍റണി, രഞ്ജി പണിക്കര്‍, സ്ഫടികം ജോര്‍ജ്,  റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ  അടിപൊളി ബർത്ത് ഡേ ഗാനം ഇപ്പോൾ യുവതലമുറ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.  പത്തു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുന്ന ഗാനം സിനിമക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടിയിരിക്കുകയാണ്. വിധു പ്രതാപ് കുറേ നാളുകൾക്ക് ശേഷം പാടിയ മികച്ച ഒരു ഗാനം തന്നെയാണിതെന്ന് നിസ്സംശയം പറയാം. മരയ്ക്കാറിന് ശേഷം റോണി റാഫേലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹരിനാരായണന്റെ മാന്ദ്രികമായ വിരലുകളിൽ തീർത്ത വരികൾ അത്രമേൽ മനോഹരം തന്നെയാണ്. 
വിധുവിനോപ്പം വിഷ്ണുരാജും സുമി അരവിന്ദും ചേര്‍ന്നാണ് ഗാനം വ്യത്യസ്തമായ ശബ്ദ മാധുരിയിൽ ആളുകളിലേക്ക് എത്തിച്ചത്. 

വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. നായികാ കഥാപാത്രമായെത്തുന്ന മാര്‍ഗ്രറ്റ് ആന്‍റണി ജൂണ്‍, ഇഷ, തൃശ്ശൂര്‍പൂരം, കുഞ്ഞെൽദോ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ശര്‍മ, കോട്ടയം പ്രദീപ്, ഹരിശ്രീ മാര്‍ട്ടിന്‍, സിനോജ് വര്‍ഗീസ്, രാജേന്ദ്രന്‍, ജയിംസ്, നൗഷാദ്, ഫെബിന്‍ ഉമ്മച്ചന്‍, സീത, ലത സതീഷ്, ബേബി, സനൂജ സോമനാഥ്, അതുല്‍രാജ്, സാനിയ ബാബു, ബെന്‍സി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഛായാഗ്രഹണം ശരത് ഷാജി, എഡിറ്റര്‍ നിഖില്‍ വേണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍. കോസ്റ്റും അക്ഷയ പ്രേംനാഥ്, മേക്കപ്പ് റോണക്സ് സേവിയര്‍, ആര്‍ട്ട് ദിലീപ് ആര്‍ നാഥ്, ആക്ഷന്‍ അഷ്റഫ് ഗുരുക്കള്‍, സ്റ്റില്‍സ് ഫിറോഷ് കെ ജയേഷ്, സൗണ്ട് ഡിസൈന്‍ ജെസ്‌വിൻ മാത്യു, സൗണ്ട് മിക്സിങ് ജിജുമോന്‍ റ്റി ബ്രൂസ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. റൊമാന്‍റിക് ഫാമിലി ത്രില്ലര്‍ ഗണത്തിലുള്ള "മൈക്കിള്‍സ് കോഫി ഹൗസ്"ഡിസംബർ 10ന് തീയേറ്റർ റിലീസാണ്.

No comments:

Powered by Blogger.