ഷാജി കൈലാസ് - മോഹൻലാൽ ചിത്രം " എലോൺ " കൊച്ചിയിൽ ആരംഭിച്ചു.




ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ (Alone) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

Realheros are always alone
എന്ന ടാഗ് ലൈനോടെയാണ് ഈ ടൈറ്റിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
മോഹൻലാലാണ് നായകൻ.
ആശിർവ്വാഭിൻ്റെ മുപ്പതാമത്തെ ചിത്രമാണിത്.

ആദ്യ ചിത്രമായ നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് തന്നെയെന്നത് ഇവിടെ പ്രസക്തമാണ്.
വളരെ വ്യത്യസ്ഥവും കൗതുകകരവുമായ അവതരണമാണ് ഈ ചിത്രത്തിൻ്റേത്.
ഷാജി കൈലാസ് ചിത്രങ്ങളിലെ നായകന്മാർ എപ്പോഴും ശക്തരാണ് ധീരരാണ് എന്നാൽ യഥാർത്ഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്.അതാണ് ഈ ചിത്രം വ്യക്തമാക്കുന്നതെന്ന് ടൈറ്റിൽ ലോഞ്ചിനിടയിൽ മോഹൻലാൽ അനുസ്മരിച്ചു
രാജേഷ് ജയരാമൻ്റേതാണ് തിരക്കഥ.

അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്. ഡോൺ മാക്സ്.
കലാസംവിധാനം.
. സന്തോഷ് രാമൻ
നിർമ്മാണ നിർവ്വഹണം. സിദ്ദു പനയ്ക്കൽ - സജി ജോസഫ്.
നിശ്ചല ഛായാഗ്രഹണം അനീഷ് ഉപാസന.

വാഴൂർ ജോസ്.

അച്ഛനും മകനും
..............................

" എലോണിൻ്റെ "  സെറ്റിൽ ഷാജി കൈലാസിൻ്റെ മകൻ ജഗനുമുണ്ട്.
അച്ഛൻ്റെ കാൽപ്പാടുകളെ പിന്തുടരാൻ ആഗ്രഹിക്കുന്ന മകന് അച്ഛൻ ഇവിടെ ഗുരുനാഥനാണ് .

സഹസംവിധായകനായി പ്രവർത്തിക്കുകയാണ് ജഗൻ ഈ ചിത്രത്തിൽ -
ആറാം തമ്പുരാനിലെ മോഹൻലാലിൻ്റെ കഥാപാത്രത്തിൻ്റെ പേരായ ജഗന്നാഥനെ ഓർമ്മപ്പെടുത്തും വിധത്തിലാണ് ജഗൻ എന്ന പേര് മകനിട്ടതെന്ന് ഷാജി കൈലാസ് പറഞ്ഞു.

No comments:

Powered by Blogger.