കെങ്കേമം കെങ്കേമമാക്കാൻ ബാദുഷയും.

കെങ്കേമം  കെങ്കേമമാക്കാൻ ബാദുഷയും. 

മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡ്യൂസറാണ് ശ്രീ ബാദുഷ. വ്യത്യസ്തമായ സബ്ജക്ടുകൾ തേടി കണ്ടെത്തി ചെയ്യുന്നതുകൊണ്ടാകാം, അദ്ദേഹത്തിന് പ്രൊഡ്യൂസർ എന്നനിലയിൽ വലിയൊരു താരപരിവേഷം ഉള്ളത്. കെങ്കേമം എന്ന സിനിമയിൽ വളരെ  പ്രധാനപ്പെട്ട ഒരു വേഷമാണ് ബാദുഷ ചെയ്തിട്ടുള്ളത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ബാദുഷ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ, വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. 

സിനിമയിലെ ചില യാഥ്യാർഥ്യങ്ങൾ സിനിമയെ സ്നേഹിക്കുന്നവരുടെ വ്യൂ പോയിന്റിലൂടെ പറയുന്ന ചിത്രമാണ് കെങ്കേമം. ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന ചിത്രം എറണാകുളത്തും പരിസരത്തുമായി ചിത്രീകരണം നടക്കുന്നൂ. കൊറോണ സമയത്തു സിനിമയില്ലാതായതിനാൽ തങ്ങളുടെ പ്രശ്നങ്ങളെ മറി കടക്കാൻ ശ്രമിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് കെങ്കേമം.

ഹാസ്യത്തിനൊപ്പം സംഗീതത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്. സങ്കീർണ്ണമായ ചില ചുറ്റുപാടുകൾ അഭിമുഖീകരിക്കേണ്ടി വരുന്ന സിറ്റുവേഷനിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ജീവിക്കാനായി വേഷം കെട്ടുമ്പോൾ ജീവിത ശൈലികളിൽ ഉണ്ടാക്കുന്ന, അറിയാതെ ചെയ്തു പോകുന്ന എന്നാൽ ചെറുത് എന്ന് ചിന്തിച്ചു തള്ളിക്കളയുന്ന ഒരു വിഷയം മറ്റുള്ളവരിൽ എത്രമാത്രം ബാധിക്കുന്നൂ എന്നും ചിത്രം പറയുന്നൂ.

ചിത്രത്തിൽ ഭഗത് മാനുവേൽ, നോബി മർക്കോസ്, ലെവിൻ സൈമൺ ജോസഫ് , സലിം കുമാർ, ഇടവേള ബാബു, സുനിൽ സുഗത, അബു സലിം, അരിസ്റ്റോ സുരേഷ്, സാജു നവോദയ, മോളി കണ്ണമാലി, എൻ.എം. ബാദുഷ തുടങ്ങിയവർ  അഭിനയിക്കുന്നു. 

ചിത്രം ഒരു സസ്പെൻസ് കോമഡി ഡ്രാമയാണ്, മമ്മൂട്ടി മോഹൻലാൽ ഫാൻസിന്റെ ഇടയിലൂടെയാണ് കഥപറയുന്നതെങ്കിലും. പിന്നീട് കഥ പാട്ടൊരു വഴിത്തിരിവിലേക്ക് വ്യതിചലിക്കുന്നതോടെ ചിത്രം പുതിയ തലത്തിലേക്ക് മാറുന്നൂ. സൗത്ത് ഇന്ത്യയിലെ തന്നെ മികവുറ്റ ടെക്‌നീഷൻസ് അണിനിരക്കുന്ന ചിത്രം മികവുറ്റതാക്കുവാനുള്ള പ്രയത്നനത്തിലാണ് കെങ്കേമം ടീം   

Ondemands ന്റെ ബാനറിൽ Shahmon B Parelil കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിജയ് ഉലഗനാഥാണ്. ആർട് ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം ഭക്തൻ മാങ്ങാട്, മേക്കപ്പ് ലിബിൻ മോഹൻ, സംഗീതം ദേവേഷ് ആർ നാഥ്‌ . 
പി.ആർ. ഓ ഷെജിൻ ആലപ്പുഴയും, അയ്മനം സാജനുമാണ്. പരസ്യകല ലിയോഫിൽ കോളിൻ . അസ്സോസിയേറ്റ് ഡയറക്ടർ ഫാസിൽ പി  ഷാഹ്‌മോൻ, ഫൈസൽ  ഫൈസി എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ഷറഫ് കരൂപ്പടന്നയാണ്

No comments:

Powered by Blogger.