" ഒപ്പം അമ്മയും " രണ്ടാം ഘട്ടം ടാബുകൾ വിതരണ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിച്ചു.

"ഒപ്പം അമ്മയും " - രണ്ടാം ഘട്ടം ടാബുകൾ വിതരണ ഉൽഘാടനം മോഹൻലാൽ നിർവഹിച്ചു. 
 
അഭിനേതാക്കളുടെ സംഘടനയായ "അമ്മ" വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി  കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിൽ വെച്ച് രണ്ടാം ഘട്ടം ടാബുകളുടെ വിതരണ ഉൽഘാടനം പ്രസിഡന്റ് മോഹൻലാൽ  മൂന്നു കുട്ടികൾക്ക് വളരെ ലളിതമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.  ജനറൽ സെക്രട്ടറി ഇടവേള ബാബു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ഒന്നാം ഘട്ടം 100 ടാബുകൾ വിതരണം ചെയ്തപ്പോൾ  അതിനായി സ്വീകരിച്ച അപേക്ഷകളിൽ നിന്നും തീർത്തും അർഹരായവരെ തുടർന്നും കണ്ടെത്തിയാണ് രണ്ടാം ഘട്ട വിതരണം  നടത്തുന്നത്.  തിരഞ്ഞെടുത്ത ബാക്കിയുള്ളവർക്ക് അതാതു സ്‌ഥലങ്ങളിൽ വിതരണം ചെയ്യുന്നതാണ്.

No comments:

Powered by Blogger.