" പീലിവാകകൾ " റിലീസായി.


മഞ്ജു വാര്യർ പാടി അഭിനയിച്ച "കിം കിം "എന്ന സൂപ്പർ ഹിറ്റ്‌ ഗാനത്തിനു ശേഷം സംഗീത സംവിധായകൻ റാം സുരേന്ദർ, ബി. കെ. ഹരിനാരായണൻ കൂട്ടുകെട്ടിൽ കലാലയ കൗമാര പ്രണയത്തിന്റെ കഥ പറയുന്ന "ജാൻവി" എന്ന ചിത്രത്തിലെ
വേണ്ടി മറ്റൊരു ഗാനം പുറത്തിറങ്ങി. 

"പീലിവാകകൾ "എന്ന  പ്രണയാർദ്ര ഗാനം ഹരിശങ്കറും മൃദുലവാര്യരും ചേർന്നാണ്  ആലപിച്ചിട്ടുള്ളത്.
സുരേഷ് കോച്ചേരി,
രാജേന്ദ്രൻ എന്നിവർ ചേർന്നാണ് നിർമ്മിച്ച ഈ ചിത്രം നവാഗതനായ
രാജേന്ദ്രൻ. ടി. ആർ.
സംവിധാനം ചെയ്യുന്നു.

മലയാളിയുടെ മനസ്സിനെ കുളിരണിയിച്ച ഒരുപാട്പഴയ കാല മെലഡി ഗാനങ്ങൾക്കൊപ്പം ചേർത്തു വെക്കാവുന്ന ഒരു മെലഡി തന്നെയാണ് പുതിയ തലമുറയിലെ ഗാന ശിൽപ്പികളായ ബി. കെ. ഹരി നാരായണൻ, റാം സുരേന്ദർ കൂട്ടുകെട്ട് ഈ ഗാനം തയ്യാറാക്കിയിട്ടുള്ളത്. മനോരമ മ്യൂസിക് പുറത്തിറക്കുന്ന ഗാനത്തിൻ്റെ ഒഫീഷ്യൽ റിലീസ്, മലയാളത്തിൻ്റെ പ്രിയതാരം മഞ്ജു വാര്യർ നിർവ്വഹിച്ചു.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.