ഓരോ അലറലിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.
 https://www.youtube.com/watch?v=H1AHJ7Beyz8

ഓരോ 'അലറലിനും' തുല്യവും വിപരീതവുമായ  ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും..! 

നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിന്റെ രസകരമായ ടീസർ റിലീസായി. 
നവംബർ 12ന് ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെയാണ് "കനകം കാമിനി കലഹം " പ്രേക്ഷകരിലേക്കെത്തുന്നത്.
 നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. 
ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവർ മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവർ സംഗീതം പകരുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു.
എഡിറ്റിംങ്-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈനർ-ശ്രീജിത്ത് ശ്രീനിവാസൻ, കല-അനീസ് നാടോടി, കോസ്റ്റ്യൂംസ്-മെൽവി ജെ, മേക്കപ്പ്-ഷാബു പുൽപ്പള്ളി,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പരസ്യകല-ഓൾഡ് മോങ്ക്സ്.

വാർത്ത പ്രചരണം
എ എസ് ദിനേശ്.

No comments:

Powered by Blogger.