ജോയ് മൂവി പ്രൊഡക്ഷൻസ് ,സന്തോഷ് ശിവൻ എന്നിവർ ഒന്നിക്കുന്ന ഓൺലൈൻ മ്യൂസിക് വിഡിയോ ചാനൽ.


പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്‍സും ചേര്‍ന്ന് പോപ്, ക്ലാസിക്, ഫോക് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ട മ്യൂസിക് വിഡിയോകള്‍ക്കായി ഓണ്‍ലൈന്‍ ചാനലിന് തുടക്കമിടുന്നു. 

ഏറ്റവും നൂതന പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ സംവിധാനങ്ങളുടേയും വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച കലാകാരന്മാരുടേയും സാങ്കേതികവിദഗ്ധരുടേയും സഹായത്തോടെ ലോകോത്തരനിലവാരത്തിലുള്ള മ്യൂസിക് വിഡോയികള്‍ നിര്‍മിക്കാനാണ് ജോയ് മൂവിയുടെ കീഴിലുള്ള ജോയ് മ്യൂസിക് വിഡിയോസ് ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ വിവിധ ലൊക്കേഷനുകളില്‍ ഷൂട്ടു ചെയ്യുന്ന ഒരു പാന്‍ ഇന്ത്യന്‍ മ്യൂസിക് വിഡിയോ ആയിരിക്കും സംരഭത്തിന്റെ ആദ്യ പ്രൊഡക്ഷന്‍. ബോളിവുഡ് മോഡലുകളും ഉന്നത സാങ്കേതികവിദഗ്ധരും ഗായകരും ഒന്നിയ്ക്കുന്ന ഈ വിഡിയോ ഉദാത്തമായ സ്‌നേഹത്തിന്റെ ആവിഷ്‌കാരം അവതരിപ്പിക്കമെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു.

സന്തോഷ് ശിവനെ
പോലൊരു പ്രതിഭ ഇതാദ്യമായാണ് മ്യുസിക് വിഡിയോകള്‍ ഒരുക്കാന്‍ പോകുന്നതെന്ന സവിശേഷതയുമുണ്ട്. ആദ്യ വിഡിയോയ്ക്ക് ശേഷം പ്രശസ്ത നാടന്‍പാട്ട് ബാന്‍ഡായ മലപ്പുറം തിരുവാലിയിലെ കനല്‍ അവതരിപ്പിക്കുന്ന ആറ് നാടന്‍ പാട്ടുകളുടെ മ്യൂസിക് വിഡിയോ ഒരുക്കും. നാടന്‍പാട്ടുകളുടെ വൈവിധ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഗായകന്‍ കൂടിയായ അതുല്‍ നറുകരയാണ് കനലിന് നേതൃത്വം നല്‍കുന്നത്.

മാസം തോറും ലോകോത്തര നിലവാരത്തിലുള്ള രണ്ടു മ്യൂസിക് വിഡിയോയെങ്കിലും അവതരിപ്പിക്കാനാണ് ചാനല്‍ ലക്ഷ്യമിടുന്നതെന്ന് 
ജോയ് മൂവി പ്രൊഡക്ഷന്‍സ് സിഎംഡി ഡോ. അജിത് ജോയ് കിഴക്കേഭാഗത്ത് പറഞ്ഞു.
കേരളത്തിന്റെ സംഗീതരൂപങ്ങളായ സോപാന സംഗീതം, വടക്കന്‍ പാട്ടുകള്‍, പാണന്‍ പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍ തുടങ്ങിയവയും വിസ്മൃതമായിക്കൊണ്ടിരിക്കുന്ന മറ്റ് ക്ലാസിക്, ഫോക് സംഗീതരൂപങ്ങളും ഇങ്ങനെ മികച്ച മ്യൂസിക് വിഡിയോകളിലൂടെ പുനരാവിഷ്‌കരിക്കും. 

ഗായകര്‍, സംഗീതജ്ഞര്‍, ഗാനരചയിതാക്കള്‍, ടെക്‌നിഷ്യന്‍സ് തുടങ്ങി ഉയര്‍ന്നു വരുന്ന ചെറുപ്പക്കാരായ കലാകാരന്മാര്‍ക്ക് അവസരമൊരുക്കാനും ചാനലിന് പദ്ധതിയുണ്ട്.
കമ്പനി നിര്‍മിക്കുന്ന മ്യൂസിക് വിഡിയോകള്‍ക്കും സിനിമകള്‍ക്കുമായി കേരളത്തിലാദ്യമായി ഒരു പുതിയ അറി അലക്‌സ മിനി എല്‍ഫ് ക്യാമറ
സ്വന്തമായി വാങ്ങി കഴിഞ്ഞു. ആവശ്യമായ മുഴുവന്‍ ലെന്‍സുകള്‍, ബ്ലാക് മാജിക് ഡാവിഞ്ചി റിസോള്‍വ് 17 എന്നിവയുള്‍പ്പെടെ 3.5 കോടി രൂപ മതിയ്ക്കുന്ന നിക്ഷേപമാണ് ഇതിനായി നടത്തിയിരിക്കുന്നത്. മൂവി ക്യാമറാ രംഗത്തെ വിസ്മയമായ അറി അലക്‌സയുടെ സാന്നിധ്യം ജോയ് മ്യൂസിക് വിഡിയോസിന്റെ മ്യൂസിക് വിഡിയോകളുടെ മനോഹാരിത ഉറപ്പുവരുത്തുമെന്ന് സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലാദ്യമായിട്ടാണ് ലോകോത്തര മ്യൂസിക് വിഡിയോകള്‍ നിര്‍മിക്കപ്പെടുമെന്നത്. സന്തോഷ് ശിവന്റെ ദൃശ്യവൽക്കരണത്തിലൂടെ  പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങുന്ന പാട്ടുകളെഴുതാന്‍ എന്നിയ്ക്ക് ധൃതിയായിയെന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ പറഞ്ഞു. 
മ്യൂസിക് വിഡിയോകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യാന്‍ താനും തയ്യാറെടുപ്പുകളിലാണെന്ന് നര്‍ത്തകനും ഗുരുവും കൊറിയോഗ്രാഫറുമായ എന്‍. ശ്രീകാന്ത് പറഞ്ഞു.
  ഘട്ടം ഘട്ടമായി 25-35 കോടി രൂപയുടെ നിക്ഷേപത്തോടെ സമ്പൂര്‍ണ സൗകര്യങ്ങളുള്ള വിര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ സ്ഥാപിക്കാനാണ് ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ പരിപാടിയെന്നും ഡോ. അജിത് വെളിപ്പെടുത്തി.

ന്യൂക്ലിയർ മെഡിസിന്‍ ഫിസിഷ്യനും തന്റെ പിതാവ് യശശരീരനായ ജോയ് ജോസഫ് 1983-ല്‍ സ്ഥാപിച്ച ഡിഡിആര്‍സി എസ്ആര്‍എലിന്റെ ഡയറക്ടറുമായ ഡോ. അജിത് ജോയ് ആണ് ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ മുഖ്യപ്രൊമോട്ടര്‍. കേരളത്തിലെ ആദ്യ മെഡിക്കല്‍ സൈക്ലോട്രോണ്‍, നൂതന ന്യൂക്ലിയര്‍ മെഡിസിന്‍ കേന്ദ്രങ്ങളുടെ ശൃംഖല, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മെഡിക്കല്‍ ഓട്ടോമേറ്റഡ് ഇമേജിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന ആരാമിസ് ഇമേജിംഗ്, യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 35-ലേറെ വിവിധ സംരംഭങ്ങളുടെ അമരക്കാരന്‍ കൂടിയാണ് ഡോ. അജിത് ജോയ്.
ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ.
വാർത്ത പ്രചരണം:
എ എസ് ദിനേശ്

No comments:

Powered by Blogger.