യുവനടി ശരണ്യ അന്തരിച്ചു.തിരുവനന്തപുരം• ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. 

കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ സഹായത്തോടെ  ഐസിയുവിലേക്കു മാറ്റിയിരുന്നു. 

സിനിമ, ടി വി സീരിയലുകളിൽ സജീവമായിരുന്നു ശരണ്യ .

No comments:

Powered by Blogger.