സന്തോഷ് പണ്ഡിറ്റ് ഡബിൾ റോളിൽ അഭിനയിക്കുന്ന " ഉരുക്ക് സതീശൻ " ആഗസ്റ്റ് 22ന് ആക്ഷൻ പ്രൈം ഒടിടിയിൽ റിലീസ് ചെയ്യും.


ശ്രീകൃഷ്ണ ഫിലിംസിൻ്റെ  ബാനറിൽ സന്തോഷ്‌ പണ്ഡിറ്റ് തിരക്കഥ സംവിധാനം നിർമ്മാണം ഗാനരചന സംഗീതം ചെയ്ത്  നായകനായി അഭിനയിക്കുന്ന "ഉരുക്ക് സതീശൻ " എന്ന സിനിമ ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി രണ്ടാം ഓണം നാളിൽ ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്യും.

സന്തോഷ് പണ്ഡിറ്റ് നോടൊപ്പം മഹാലക്ഷ്മി അയ്യർ, സംഗീതാനായർ,മുംതാസ്,
രാധാകൃഷ്ണൻ, ഫിറോസ്, സാജൻകു ന്നംകുളം, അജി, ബാബു, ക്യാപ്റ്റൻ നായർ, സത്യൻ, ദാസ്, നവീൻ, സനോജ്, ശ്രീജിത്ത് തുടങ്ങി നൂറിലേറെപ്പേർ ഈ സിനിമയിൽ വിവിധ കഥാപാത്രങ്ങായി വരുന്നു.

ഹരീഷ് ബാലുശ്ശേരി യാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. മേക്കപ്പ്  സുരേഷ്, പ്രബീഷ്.
സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ സ്ഥിരം ഹൈലൈറ്റ് ആയ എട്ടു ഗാനങ്ങളും ഇതിലുമുണ്ട്. ഗാനങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നീ ലൊക്കേഷനുകളിൽ വച്ചാണ്. പ്രേക്ഷകർക്ക് ഈ ഓണക്കാലത്ത് മികച്ച ഒരു എന്റർ ട്രെയിനർ ആയിരിക്കും ഉരുക്ക് സതീശൻ. 

ഈ സിനിമയിലെ പഞ്ച് ഡയലോഗുകളും ഗാനങ്ങളും ഇതിനോടകംതന്നെ യൂട്യൂബ് , ഫെയ്സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച കഴിഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് 22 ആം തീയതി വേൾഡ് വൈഡ് ആയി ഉരുക്ക് സതീശൻ ആക്ഷൻ പ്രൈം ഒ ടി ടി യിൽ ലഭ്യമാകും.

No comments:

Powered by Blogger.