സത്യം മൂടിവെയ്ക്കാൻ കഴിയുമോ !

ഇന്ന് ഒരു പ്രമുഖ മലയാള പത്രത്തിൽ  ജലജയെപ്പറ്റി വന്ന ലേഖനത്തിലെ പിശക് ! 

യവനിക ,ഉൾക്കടൽ ,പടയോട്ടം, ശാലിനി എന്റെ കൂട്ടുകാരി  എന്നീ സിനിമകളെ  പരാമർശിച്ച ലേഖകന് പറ്റിയ ഒരു ഓർമ്മപ്പിശക്  സൂചിപ്പിക്കട്ടെ ...

1979ൽ ബാലചന്ദ്രമേനോൻ  ജലജയെ  " രാധ " എന്ന കഥാ പാത്രമായി അവതരിപ്പിച്ച്  അന്നത്തെ കാലത്ത് സിൽവർ  ജൂബിലി  കൊണ്ടാടിയ  സിനിമ  "രാധ എന്ന പെൺകുട്ടി "യെ 
എന്തേ സൗകര്യപൂർവം മറന്നതാണോ ?

ഏറ്റവും നല്ല കഥക്കുള്ള  സംസ്ഥാന സർക്കാർ  അവാർഡ് നേടിയ ഒരു  ചിത്രത്തെ അങ്ങനെ അങ്ങ് മറക്കാമോ ?

അതു പൊട്ടെ , ജലജയെ ആദ്യം  സിനിമയിൽ അവതരിപ്പിച്ചത്  "തമ്പിലൂടെ അരവിന്ദനാണ് ....
അദ്ദേഹത്തെയും മറന്നോ ?.

നവ പത്രപ്രവർത്തനം ....

സത്യം മൂടിവെയ്ക്കാൻ കഴിയുമോ ? 

No comments:

Powered by Blogger.