അജിത്കുമാർ ചിത്രം " വലിമൈ " യിലെ വിഡീയോ ഗാനം " നാങ്കെ വെറെ മാറി ....." റിലീസ് ചെയ്തു.

അജിത് നായകനായി ഒരുങ്ങുന്ന "വലിമൈ " എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ വിഡീയോ ഗാനം റിലീസായി.
വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജാ ഈണം നല്കി,യുവൻ ശങ്കർ രാജാ,അനുരാഗ് കുൽക്കർണി എന്നിവർ ആലപിച്ച  " നാങ്ക വെറെ മാറി " എന്ന ഗാനമാണ് പുറത്തു വിട്ടത്.


' നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ  എച്ച് .വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
ഐശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 
" വലിമൈ ".

റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ
"വലിമൈ "ബോണി കപൂറാണ്  നിര്‍മിക്കുന്നത്.  സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ.
ഹൈദരബാദിലായിരുന്നു  ഷൂട്ടിംഗ്.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.


#Valimai #30YearsOfAjithKumar

No comments:

Powered by Blogger.