അവയവദാനത്തിൻ്റെ മഹത്വവുമായി " ജീവാമൃതം " ഒരുങ്ങുന്നു.

കാലത്തിന്റെ ഗതിവേഗത്തിൽ ചിലപ്പോൾ ചിലർക്ക് അറിയാതെ കാലിടറി പോകാറുണ്ട്. അതിൽ നിന്ന് അവിചാരിതമായി താങ്ങാവുന്ന കരങ്ങളാൽ പുനർജനിക്കാറുമുണ്ട്.

അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കാൻ ഒരു സിനിമ ഒരുങ്ങുകയാണ്- 'ജീവാമൃതം'. പ്രശസ്ത പ്രൊഡക്ഷൻ എക്‌സിക്യുട്ടീവായ അരവിന്ദൻ നെല്ലുവായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അരവിന്ദൻ ഫെയ്‌സ് ഗാലറിയുടെ ബാനറിൽ പൊതുജന പങ്കാളിത്തത്തോടെ ഒരുക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മണികണ്ഠൻ വടക്കാഞ്ചേരി ആണ്. അവയവം സ്വീകരിച്ചവരും നൽകിയവരും ഈ സിനിമയിൽ പങ്കാളികളാകുന്നുണ്ട്. ജീവാമൃതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

അവയവദാനത്തിന്റെ പ്രസക്തി സമൂഹ മന:സാക്ഷികളിൽ എത്തിക്കുന്നതിനും കൂടുതൽ പേർ അവയവദാനത്തിന്റെ പ്രാധന്യം മനസ്സിലാക്കുന്നതിനും കൂടിയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ അരവിന്ദൻ നെല്ലുവായ് പറഞ്ഞു.

വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.