പ്രേക്ഷക പ്രശംസ നേടി " നീരവം " മുന്നേറുന്നു.

ലോകപ്രശസ്ത ബാവുൾ സംഗീതജ്‌ഞ പാർവ്വതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം " നീരവം" വിവിധ ഒടിടി കളിലായി റിലീസായി . 

ഹൈ ഹോപ്സ് ഫിലിം ഫാക്ടറി , ഫസ്റ്റ് ഷോസ് , സിനിയ, തിയറ്റർ പ്ളേ, മൂവി വുഡ് തുടങ്ങി നിരവധി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസായത്. ഇമ്പമാർന്ന പാട്ടുകളുടെ അകമ്പടിയോടെ പുതുമയുള്ളൊരു സന്ദേശം പകരുന്ന സിനിമയെ കുടുംബ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.  

മധു , ഹരീഷ് പേരടി, സ്ഫടികം ജോർജ് , മുൻഷി ബൈജു , നരിയാപുരം വേണു , സോണിയ മൽഹാർ, വനിത കൃഷ്ണചന്ദ്രൻ , ഗീതാ നായർ , മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകിൽ, ഷാരോൺ (സനു ), രാജ്കുമാർ , ഹരീന്ദ്രനാഥ്, പ്രേംചന്ദ്ര ഭാസ്, സജനചന്ദ്രൻ , ഗിരീഷ് സോപാനം, സുരേഷ് നായർ , ജോയ്മ്മ , ലാൽ പ്രഭാത് എന്നിവർ അഭിനയിക്കുന്നു.             
ബാനർ - മൽഹാർ മൂവി മേക്കേഴ്സ് , സംവിധാനം - അജയ് ശിവറാം , എക്സി : പ്രൊഡ്യൂസേഴ്സ് - നസീർ വെളിയിൽ , സന്തോഷ് ജോസഫ് തലമുകിൽ, കഥ, തിരക്കഥ, സംഭാഷണം - രാജീവ് ജി, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചി പൂജപ്പുര.

അജയ് തുണ്ടത്തിൽ .
( പി.ആർ. ഒ) 

No comments:

Powered by Blogger.