മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ വീണ്ടും സംവിധാന രംഗത്തേക്ക്. " BR0 DADDY ".

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് " BRO DADDY ". കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുബാവൂരാണ് നിർമ്മിക്കുന്നത്. 

മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മീന, കല്യാണി പ്രിയദർശൻ, മുരളീഗോപി ,ലാലു അലക്സ് ,കനിഹ, സൗബിൻ സാഹിർ എന്നിവരോടൊപ്പം പൃഥിരാജ് സുകുമാരനും അഭിനയിക്കുന്നു. 

ശ്രീജിത്ത് എൻ ,ബിബിൻ മാളിയേക്കൽ എന്നിവർ രചനയും, അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ,ദീപക് ദേവ് സംഗീതവും, അഖിലേഷ് മോഹൻ എഡിറ്റിംഗും,ഗോകുൽദാസ് കലാസംവിധാനവും നിർവ്വഹിക്കുന്നു .സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. 

മോഹൻലാലിന്റെ നായകനാക്കി പൃഥിരാജ് സുകുമാരൻ ഒരുക്കിയ ആദ്യ ചിത്രം " ലൂസിഫർ'' വൻ പ്രദർശനവിജയം നേടിയിരുന്നു. 

സലിം പി.ചാക്കോ .

No comments:

Powered by Blogger.