" ഖാലി പെഴ്സ് ഓഫ് ദി ബില്യനേഴ്സ് " പൂർത്തിയായി.

മലയാള സിനിമയിൽ വർഷങ്ങൾക്കു മുമ്പുതന്നെ ആകർഷകങ്ങളായ നിരവധി കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ട്.
സത്യൻ- ശാരദ., പ്രേം നസീർ - ഷീല മോഹൻലാൽ - കാർത്തിക ..ദിലീപ്-കാവ്യ
കുഞ്ചാക്കോ ബോബൻ - ശാലിനിപ്രേം നസീർ ,അടൂർ ഭാസി.
പ്രേം നസീർ - ജയൻ, മോഹൻലാൽ - ശ്രീനിവാസൻ: ഇവയൊക്കെ അക്കുട്ടത്തിലെ ഏറെ ശ്രദ്ധേയമായവയാണ്.
ഏറ്റവും പുതിയ തലമുറയിൽ ഈ കൂട്ടുകെട്ട് എത്തി നിൽക്കുന്നത് ധ്യാൻ ശ്രീനിവാസൻ - അജു വർഗീസ് ടീമിലാണ്.
ഇവരുടെ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നതും അണിയറയിൽ ഒരുങ്ങുന്നതും.

നവാഗതനായ മാക്സ് വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖാലി പെഴ്സ് ഓഫ് ദി ബില്യനേഴ്‌സ് : എന്ന ചിത്രമാണ് ഇവരുടെ കൂട്ടുകെട്ടിലൂടെ ഏറെ ശ്രദ്ധേയമാകാൻ പോകുന്നത്.
മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഏറ്റവും ശ്രദ്ധേയമായ ദാസനും വിജയനും എന്ന കഥാപാത്രങ്ങളാണ്
പുതിയ സാഹചര്യങ്ങളിലൂടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഈ കാലഘട്ടത്തിൽ പുതിയ കാഴ്ച്ചപ്പാടുകളോടെയാണ്വിദ്യാസമ്പന്നരായ രണ്ടു ചെറുപ്പക്കാരുടെ കഥ തികച്ചും രസാവഹമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ബിബിൻദാസ്, ബിബിൻ വിജയ്എന്നിവരാണിവർ.ഇവരാണ് നമ്മുടെ കഥയിലെ ദാസനും വിജയനും.വി.എം, വിനു,ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന മാക്സ് വെൽസ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് ഈ ചിത്രം.റോയൽ ബഞ്ചാഎൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം ,അനു ജൂബിജയിംസ്, ന ഹാസ് എം.അഹമ്മദ് എന്നിവർ ഹർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. 

ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഐ.ടി.പ്രൊഫഷണലുകളായ ദാസനും വിജയനും.
പ്രൈമറി ക്ലാസ്സുമുതൽ രണ്ടു പേരും ഒരേ ക്ലാസ്സിൽ പഠിച്ചു തുടങ്ങിയതാണ്. സ്കൂളിലെ അദ്ധ്യാപകരാണ് ഇവരെ ഒന്നിപ്പിക്കുന്നതും ദാസനും വിജയന്തമാക്കി മാറ്റുന്നതും.
രണ്ടു ശരീരവും ഒരാത്മാവും എന്നു പറഞ്ഞതു പോലെയായിരുന്നു ഇവരുടെ ജീവിതം.
എല്ലാം ഒരുമിച്ച് .വേറിട്ട ഒരു ചിന്തയും ഈർക്കിടയിൽ ഉണ്ടായിട്ടില്ല.
ബിടെക്ക് കഴിഞ്ഞതോടെ ഒരു ജോലി തേടി അലയാനൊന്നും ഇവർ മിനക്കെട്ടില്ല.പകരം മ്പന്തമായി ഒരു സ്ഥാപനം തുടങ്ങുവാനായിരുന്നു തീരുമാനം.
: തങ്ങളുടെ സ്ഥാപന്നത്തിൽ ഏതാനും പേർ ജോലിക്കാരായി എത്തുകയും ചെയ്തു.
സ്ഥാപനം നടത്തിപ്പ അത്ര എളുപ്പമല്ലായെന്ന് തെളിയിക്കപ്പെട്ട ന്നതായിരുന്നു പിന്നീടുള്ള പോക്ക്. വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞതായിരുന്നു ദാസൻ്റേയും വിജയൻ്റേയും ജീവിതം. അതു കൊണ്ടു തന്നെയാണ് തങ്ങളുടെ കൊക്കിൽ ഒതുങ്ങാത്തതായിട്ടും ഒരു സ്ഥാപനം തുടങ്ങിയത്.
ദിവസങ്ങൾ നീങ്ങിയതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെത്തുടങ്ങി.ഗമ്പളം കൊടുക്കാൻ കഴിയാത്ത നാളുകൾ കൂടിക്കൂടി വന്നു.
ഈ സാഹചര്യത്തിലാണ് ഒരു പെൺകുട്ടിയുടെ കടന്നുവരവ്.- നിധി' .
കരാട്ടെയിൽ ഏറെ പരിജ്ഞാനമുള്ള ഒരു പെൺകുട്ടിയാണ് നിധി.
നിധിയുടെ കടന്നുവരവ് ഈ ചെറുപ്പക്കാരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ തികച്ചും രസാ കരമായി അവതരിപ്പിക്കുന്നത്.
പുതിയ തലമയുടെ കാഴ്ച്ചപ്പാടിലൂടെ.യുവത്വത്തിൻ്റെ കഥ കൂടിയാണ്‌ ഈ ചിത്രം പറയുന്നത്.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചിത്രം കൂടിയാണിത്.
 ഏറെ ശ്രദ്ധേയമായ അമ്പിളി എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറിയതൻവി റാം ആണ്, ' നിധി'യെ അവതരിപ്പിക്കുന്നത്.
വലിയ ഒരു താര നിര തന്നെ ഈ ചിത്രത്തിലുണ്ട്.
ധർമ്മജൻ ബൊൾഗാട്ടി, ജഗദീഷ്, രമേഷ് പിഷാരടി,
റാഫി, അഹമ്മദ് സിദ്ദിഖ്, സോഹൻ സീനുലാൽ, , മേജർ രവി, ഇടവേള ബാബു, സരയൂ .നീനാ ക്കുറുപ്പ് ,ദീപ്തി കല്യാണി, ദീപ്തി എന്നിവരും പ്രധാന താരങ്ങമാണ്.
ഇവർക്കു പുറമേ അർജുൻ രമേശ് രഞ്ജിനി ഹരിദാസ് എന്നിവരും സുപ്രധാനമായ വേഷങ്ങളിലെത്തുന്നു.
അനിൽ ലാലിൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു.
സന്തോഷ് അനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും 
നിർവ്വഹിക്കുന്നു.
കലാസംവിധാനം -
അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ്. മീരാമാക്സ് -
കോസ്റ്റും - ഡിസൈൻ.- മൃദുല .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ .അംബ്രോ വർഗീസ്പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - എസ്റ്റാൻ.പ്രൊഡക്ഷൻ കൺട്രോളർ-
സജി പുതുപ്പള്ളി.
റോയൽ ബഞ്ചാഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.