വിജീഷ് മണിയുടെ "മ് ( Mmmmm Sound of Pain ) " പാരിസ് ചലച്ചിത്ര മേളയിലും മികച്ച സിനിമ.

പാരിസ് ചലച്ചിത്രമേളയിൽ ഫീച്ചർ വിഭാഗത്തിലെ മികച്ച സിനിമയായി " മ് ( Mmmmm Sound of pain)" തെരഞ്ഞെടുക്കപ്പെട്ടു   

അഞ്ച് വിദേശ ചിത്രങ്ങളെ പിന്തളളിയാണ് അവസാന റൗണ്ടിൽ ഈ ഇന്ത്യൻ ചിത്രം വിജയം കൈവരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് നവാഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ബെസ്റ്റ് ജൂറി അവാർഡും, 
ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസി ലേയ്ക്കും ഈ സിനിമ  തെരഞ്ഞെടുക്കപ്പെട്ടു.

വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. 

കുറുംബ ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഐ.എം. വിജയൻ നായകവേഷത്തിൽ എത്തുന്നു. കുറുംബ ഭാഷയിലെ ആദ്യ ഇന്ത്യൻ സിനിമയാണിത്. 

തേൻ ശേഖരണം നടത്തി ഉപജീവനമാക്കിയ കുറുംബ വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം പറയുന്നത് .

ബേബി റെയ്ച്ചൽ കൊച്ചേരി, ലതീഷ് ,വിപിൻ മണി ,നാച്ചമ്മ ,ആദർശ് രാജൂ ,സെമ്മാളർ ,പളനി സ്വാമി, തങ്കരാജ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

രചന പ്രകാശ് വാടിക്കലും,ഛായാഗ്രഹണം ആർ. മോഹനും ,എഡിറ്റിംഗ് ബി. ലെനിനും, സംഗീതം ജൂബൈർ മുഹമ്മദും, പശ്ചാത്തല സംഗീതം ശ്രീകാന്ത്  ദേവയും റിയാൻ മംഗലശ്ശേരി പ്രൊജക്ട് കോ-ഓർഡിനേഷനും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.