ധനുഷ് ,ജോജു ജോർജ്ജ് ,കാർത്തിക് സുബ്ബരാജ് ടീമിന്റെ " ജഗമെ തന്തിരം " ജൂൺ പതിനെട്ടിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.



കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സമ്മർ ബ്ലോക്ക് ബസ്റ്റർ ചിത്രം " ജഗമേ തന്തിര " ത്തിന്റെ ട്രെയിലർ നെറ്റ്ഫ്ലിക്സ് തന്നെ പുറത്തിറക്കിയിരുന്നു.

ഈ ചിത്രം    
നെറ്റ്ഫ്ലിക്സിൽ  ജൂൺ പതിനെട്ടിന് റിലീസ് ചെയ്യും. വിദേശ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ സംവിധായകൻ കാർത്തിക് സുബ്ബരാജ് ധനുഷ് അല്ലാതെ മറ്റാർക്കും അവതരിപ്പിക്കാൻ കഴിയാത്ത മട്ടിലുള്ളൊരു  തമിഴ് ഗുണ്ടയുടെ കഥ സ്ക്രീനിലെത്തിക്കുന്നു.
YNOT സ്റ്റുഡിയോകളും റിലയൻസ് എന്റർടൈൻമെന്റും ചേർന്ന് ചിത്രം നിർമ്മിച്ചിരിിക്കുന്നത് . 
 
ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, കലയ്യരാസൻ, ശരത് രവി, ജെയിംസ് കോസ്മോ എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ്‌ നാരായണനാണ്.
റിലീസിന് മുൻപ് തന്നെ 'രകിട്ട രകിട്ട..
ഉൾപ്പെടെയുള്ള ഗാനങ്ങൾ ഹിറ്റ്‌ ചാർട്ടിൽ
ഇടം പിടിച്ചിട്ടുണ്ട്.
 
2021 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജഗമെ തന്തിരം ലോകമെമ്പാടുമുള്ള 208 ദശലക്ഷം നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് ലഭ്യമാകും.തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നിവിടങ്ങളിലും ചിത്രം ഡബ്ബ് ചെയ്യപ്പെടുന്നു
 

No comments:

Powered by Blogger.