മലയാളികളുടെ മനസ്സിൽ സച്ചിയേട്ടൻ എന്നും ഉണ്ടാവും : കൈലാഷ് .

'ഓട്ടിസം
പിക്നിക്
സച്ചിയേട്ടൻ..'

പുതുകവിതയിലെ വരികൾ പോലെ അത്യന്തം നാടകീയമായവ 
തലതിരിച്ചു തുടങ്ങാം:

സിനിമാമോഹിയായി അവസരം ചോദിച്ചു നടക്കുന്ന വേളയിലാണ് ഞാൻ സച്ചി-സേതുമാരുടെ മുമ്പിൽ ആദ്യമെത്തുന്നത്.
സച്ചിയേട്ടന്റെ സിനിമയിൽ ഞാൻ അഭിനയിച്ചില്ലെങ്കിലും പത്മ തിയറ്ററിൽനിന്ന് 'നീലത്താമര' സെക്കന്റ് ഷോ കണ്ട ശേഷം അദ്ദേഹം എന്നെ വിളിച്ചതും  എം.ജി.റോഡിലുണ്ടായിരുന്ന ഞാൻ ഓടിയണഞ്ഞതും പുലരുവോളം സംസാരിച്ചിരുന്നതും
പിന്നെ എത്രയോ രാവുകളിൽ മിണ്ടിയും പറഞ്ഞുമിരുന്നതും ഓർമ്മകളിൽ ഇപ്പോഴും..
പ്രത്യേക രീതിയിലുള്ള താങ്കളുടെ ചിരി മനസ്സിൽ മായാതെ നിൽക്കുന്നു.
സിനിമയെ സ്നേഹിക്കുന്ന മലയാളികളുടെ ഉള്ളിൽ സച്ചിയേട്ടൻ എന്നുമുണ്ടാവും ..

ഇന്ന് ലോക വിനോദ സഞ്ചാരദിനമാണ്.
ഒപ്പം, ഓട്ടിസം പ്രൈം ദിനവും.
 
ഒരു ദിനം എന്തിനെയെല്ലാം അടയാളപ്പെടുത്തുന്നു ഇതുപോലെ..


കൈലാഷ്.
( നടൻ)  

(fbയിൽ പോസ്റ്റ് ചെയ്തത്  ) 

No comments:

Powered by Blogger.