മാദ്ധ്യമ പ്രവർത്തകൻ ബോബി ഏബ്രഹാമിന്റെ മൂന്ന് പുസ്തകങ്ങൾ ജൂലൈയിൽ പുറത്തിറങ്ങും.


1992 മുതൽ പത്രപ്രവർത്തകനായി പ്രവർത്തിക്കുന്ന ബോബി എബ്രഹാമിന്റെ മൂന്ന് പുസ്തകങ്ങളാണ് അടുത്ത മാസം സൈന്ധവ ബുക്സ് പ്രസിദ്ധീകരിക്കുന്നത്.

ഡിജിറ്റൽ ഇന്ത്യയുടെ കാണാപ്പുറങ്ങൾ, മാധ്യമ പക്ഷം, പക്ഷമുണ്ട് .... പക്ഷേ എന്നിവയാണ്  പുസ്തകങ്ങൾ.

പത്രപ്രവർത്തകനെന്ന നിലയിൽ അറിയേണ്ടി വന്നതും എന്നാൽ എഴുതാൻ കഴിയാതെ പോയതുമായ വ്യത്യസ്ത വിഷയങ്ങളുടെ അവലോകനമാണ്  ബോബി എബ്രഹാമിന്റെ ലേഖന സമാഹാരങ്ങളുടെ ഉളളടക്കം.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം മലയാള മനോരമയിൽ  അസിസ്റ്റന്റ് എഡിറ്റർ ആണ് .

പ്രസ് അക്കാദമിയുടെയും കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെയും മാധ്യമ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

No comments:

Powered by Blogger.