നിധിഷ് കെ. നായരുടെ " ഇരുട്ട് " ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ സുരേഷ് ഗോപി റിലീസ് ചെയ്തു.


കിരൺരാജ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന " ഇരുട്ട് " ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ സുരേഷ്ഗോപി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

നമോ പിക്ച്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.  രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നിധിഷ് കെ.നായരാണ്. 

അരുൺ അടിമാലി ഛായാഗ്രഹണവും, ബിനു സി. ബെന്നി അസോസിയേറ്റ് ഛായാഗ്രഹണവും, സന്ദീപ് പട്ടാമ്പി സംഭാഷണവും,അൽബിൻ സംഗീതവും ,ആതിര മേക്കപ്പും , പ്രകാശൻ കലാസംവിധാനവും, ജിജു കോസ്റ്റ്യൂമും, സോണി മാത്യു (അമേസ് ) സ്റ്റിൽസും, ബൈജു ഡിസൈനും നിർവ്വഹിക്കുന്നു.
സുധീഷ് ചുള്ളിപറമ്പിലാണ്  പ്രൊഡക്ഷൻ കൺട്രോളർ .

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.