മോഹൻലാലിന്റെ " ആറാട്ട് " ഒക്ടോബർ പതിനാലിന് തീയേറ്ററുകളിൽ എത്തും.

മോഹൻലാലിന്റെ                " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് " ഒക്ടോബർ പതിനാലിന് തീയേറ്ററുകളിൽ എത്തും.
ഉണ്ണികൃഷ്ണൻ ബി. ഈ ചിത്രം സംവിധാനം ചെയ്യുന്നു.

കെ.ജി.എഫ് ചാപ്റ്റർ വണ്ണിലെ  രാമചന്ദ്ര രാജുവാണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്.ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി തുടങ്ങിയവർ അഭിനയിക്കുന്നു. 

രചന ഉദയ്കൃഷ്ണയും , ഛായാഗ്രഹണം വിജയ് ഉലങ്കത്തും ,എഡിറ്റിംഗ് സമീർ മുഹമ്മദും , സംഗീതം രാഹുൽ രാജും , ഗാനരചന ബി.കെ. നാരായണൻ ,രാജീവ് ഗോവിന്ദൻ , ഫിജോ , നികേഷ് ചെമ്പിലോട് എന്നിവരും നിർവ്വഹിക്കുന്നു. 

അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളർ , ജയൻ കൃഷ്ണാ ചീഫ് അസോസിയേറ്റ് ഡയറ്കടർ ,ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനർ, ഷാജീ നടുവിൽ,കലാസംവിധാനം , ജിതേഷ് പൊയ്യ മേക്കപ്പ് , സ്റ്റെഫി സേവ്യർ കോസ്റ്റുംസ് ,നവിൻ മുരളി സ്റ്റിൽസ് എന്നിവരാണ് മറ്റ് അണിയറശിൽപ്പികൾ .

സലിം പി. ചാക്കോ .
 
 
 

No comments:

Powered by Blogger.