നൈജീരിയക്കാർ കേന്ദ്രകഥാപാത്രങ്ങളാവുന്ന " ചലച്ചിത്രം ".


'പരീത് പണ്ടാരി' എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ഗഫൂ‍ർ വൈ ഇല്ല്യാസ് ഒരുക്കുന്ന പുതിയ സിനിമ "ചലച്ചിത്രം"ൻ്റെ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. 

ദുബായ്‍യിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ നിരവധി പ്രവാസികളും അഭിനയിക്കുന്നുണ്ട്. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിൻ അന്ന ഫോലയനും, സുദർശനൻ ആലപ്പിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ആഡ്സ് ഫിലിം കമ്പനിയാണ് നിർമ്മാണം.പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം ആണ്. ടോൺസ് അലക്സ് ഛായാഗ്രഹണവും, ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവ്വഹിക്കുന്നു.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്
 

No comments:

Powered by Blogger.