ധനുഷ് / ജോജു ജോർജ്ജ് / ഐശ്വര്യ ലക്ഷ്മി / കാർത്തിക് സുബ്ബരാജ് ചിത്രം " ജഗമെ തന്തിരം " നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.
ധനുഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന" ജഗമെ തന്തിരം "എന്ന സമ്മർ ബ്ലോക്ക്ബസ്റ്റർ ചിത്രം നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു.
ധനുഷ് അല്ലാതെ മറ്റാർക്കും അവതരിപ്പിക്കാനാവാത്ത ഒരു തമിഴ് ഗുണ്ടയുടെ ആവേശകരമായ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, കലയ്യരാസൻ, ശരത് രവി, ജെയിംസ് കോസ്മോ, റോമൻ ഫിയോറി, സൗന്ദർരാജ, ദുരൈ രാമചന്ദ്രൻ, മാസ്റ്റർ അശ്വത് എന്നി പ്രമുഖ താരങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വൈനോട്ട് സ്റ്റുഡിയോസ്, റിലയൻസ് എന്റർടൈൻമെന്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജഗമെ തന്തിരം ലോകമെമ്പാടും
നെറ്റ്ഫ്ലിക്സിലൂടെ മാത്രം
അരങ്ങേറ്റം കുറിച്ചത്.
ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന "ജഗമെ തന്തിരം" ലോകമെമ്പാടുമുള്ള 208 ദശലക്ഷം നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് ലഭ്യമാകും. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നിവിടങ്ങളിലും ചിത്രം ഡബ്ബ് ചെയ്യത് അവതരിപ്പിക്കുന്നു.
190 രാജ്യങ്ങളിലായി നെറ്റ്ഫ്ലിക്സിൽ ധനുഷ് തന്റെ അപാരമായ പ്രകടങ്ങൾ അത്ഭുതത്തോടെ പ്രേക്ഷകർക്ക് വീണ്ടും നെറ്റ്ഫ്ലിക്സിൽ ലോകമെമ്പാടും ലഭ്യമാകും! "
സംഗീതം: സന്തോഷ് നാരായണൻ, ഛായാഗ്രഹണം-ശ്രേയസ് കൃഷ്ണ,എഡിറ്റർ-വിവേക് ഹർഷൻ.
വാർത്ത പ്രചരണം-
എ എസ് ദിനേശ്.
No comments: